ഒമാന്‍: ഖത്തര്‍ ലോകകപ്പ് ഒമാന്‍ എയര്‍ പ്രത്യേക യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു

മസ്കത്ത്: ലോകകപ്പിനോടനുബന്ധിച്ച്‌ ഒമാന്റെ ദേശീയ വിമാനക്കമ്ബനിയായ ഒമാന്‍ എയര്‍ പ്രത്യേക യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു. നിരക്കുകള്‍ ആരംഭിക്കുന്നത് ഇക്കണോമി ക്ലാസിന് 149 ഒമാന്‍ റിയാല്‍ മുതലും ബിസിനസ് ക്ലാസിന് 309 റിയാല്‍ മുതലുമാണ്. എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഈ നിരക്കുകളില്‍ ഉള്‍പ്പെടും.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയില്‍ 48 മാച്ച്‌ ഡേ ഷട്ടില്‍ സര്‍വിസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 49 റിയാലായിരിക്കും ഇതിന് ചാര്‍ജായി ഈടാക്കുക. ഷട്ടില്‍ ഫ്ലൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഒമാന്‍ എയറിന്റെ മികച്ച സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ആസ്വദിക്കാം.

കുറഞ്ഞത്, മത്സരം ആരംഭിക്കുന്നതിന് നാലുമണിക്കൂര്‍ മുമ്ബെങ്കിലും ദോഹയില്‍ എത്തിച്ചേരുന്ന രീതിയിലായിരിക്കും സര്‍വിസ്. കൂടാതെ, എല്ലാ യാത്രക്കാരും ഹയ്യ കാര്‍ഡിനായി (ഫാന്‍ ഐ.ഡി) രജിസ്റ്റര്‍ ചെയ്യണം.

Next Post

വാര്‍ധക്യത്തെ പേടിയുണ്ടോ? പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം

Sat Nov 12 , 2022
Share on Facebook Tweet it Pin it Email തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു. അപൂര്‍വമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാര്‍ക്കിന്‍സണ്‍സ് ഡിസീസിനു സമാനമായ […]

You May Like

Breaking News

error: Content is protected !!