കുവൈത്ത്: സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടു

കുവൈത്ത് സിറ്റി : കുവൈത്തില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടു. ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മിയാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാവിലെ സൈനിക ക്യാമ്ബിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ആര്‍മിയുടെ അനുബന്ധ ക്യാമ്ബുകളിലൊന്നിലാണ് സംഭവം ഉണ്ടായത്.

സഹപ്രവര്‍ത്തകന്‍റെ തോക്കില്‍ നിന്ന് അപ്രതീക്ഷിതമായ സൈനികന് വെടിയേല്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്തയാളെ ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

അതേസമയം, മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിശദാംശങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കണമെന്നും ആര്‍മിയിലെ മോറല്‍ ഗൈഡന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഭ്യര്‍ത്ഥിച്ചു.

Next Post

ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തുന്നു

Mon Sep 19 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: 2023 ജനുവരി മുതല്‍ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ ഒമാന്‍. നിയമലംഘനം നടത്തുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുമെന്ന് ഒമാന്‍ അറിയിച്ചു. ഒമാന്‍ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴയായിരിക്കും ചുമത്തുക. 2021 ജനുവരി 1 മുതല്‍ ഒമാന്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന […]

You May Like

Breaking News

error: Content is protected !!