കുവൈറ്റ് സിറ്റി : ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ മൊസാംബിക്ക്, ലെസോത്തോ, ഈശ്വതിനി, സാംബിയ, മലാവി തുടങ്ങിയ ഒന്‍പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ കുവൈറ്റ് ശനിയാഴ്ച മുതൽ നിർത്തിവച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മിസ്റേം പറഞ്ഞു.
ഈ രാജ്യങ്ങളിൽ നിന്നുമെത്തിയ കുവൈറ്റ് പൗര·ാർ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്ൈറൻ അനുഷ്ടിക്കനാമെന്നും വിദേശികൾ 14 ദിവസമെങ്കിലും മറ്റൊരു രാജ്യത്ത് ചെലവഴിച്ച ശേഷമേ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അത്യാവശ്യമില്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു.
നേരത്തെയുണ്ടായിരുന്ന റെഡ് ലിസ്റ്റ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം പരിഗണിച്ച് റെഡ് ലിസ്റ്റിൽ പെടുത്തുകയും ആഴ്ചയിൽ അവലോകനം നടത്തി പട്ടികയിൽ മാറ്റം വരുത്തുകയുമാണ് നേരത്തെ ചെയ്തു പോന്നത്. പുതിയ വൈറസ് വകഭേദം കുവൈറ്റിലേക്ക് എത്താതിരിക്കാൻ കനത്ത ജാഗ്രതയിലാണ് ആരോഗ്യ അധികൃതരും സർക്കാരും.