കുവൈത്ത്: ബാലവേദി സാല്‍മിയ മേഖല കമ്മിറ്റി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സങ്കീര്‍ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെ ലഘൂകരിച്ചു കൊണ്ട് പഠനം എളുപ്പവും രസകരവുമാക്കുക എന്ന ലക്ഷ്യത്തെ മുൻനിര്‍ത്തി ‘Come, Fall in Love with MATHS’ എന്ന പേരില്‍ ബാലവേദി സാല്‍മിയ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിച്ചു.

ബാലവേദി മേഖല വൈസ് പ്രസിഡന്റ് അഞ്ജലി രാജിന്റെ അധ്യക്ഷതയില്‍ സാല്‍മിയ കല സെന്ററില്‍ നടന്ന പരിപാടി കല കുവൈറ്റ് ട്രഷറര്‍ അജ്നാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ ഹരിരാജ്, കല കുവൈറ്റ് സാല്‍മിയ മേഖലാ സെക്രട്ടറി റിച്ചി കെ ജോര്‍ജ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബെറ്റി അഗസ്റ്റിൻ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. ബാലവേദി മേഖല രക്ഷാധികാരി സമിതി കണ്‍വീനര്‍ ജോസഫ് നാനി വിശദീകരണം നല്‍കി. ബാലവേദി സാല്‍മിയ മേഖലാ സെക്രട്ടറി ആദിത അഞ്ജന സജി സ്വാഗതവും ഗൗരി നന്ദിയും പറഞ്ഞു.

അബാക്കസ് പോലുള്ള ഗണിതശാസ്ത്ര സങ്കേതങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് അധ്യാപികയും അബാക്കസ് വിദഗ്ധയുമായ ശ്രീമതി രേഷ്മ സാബു പിള്ള സാബു പിള്ള കുട്ടികളുമായി സംവദിച്ചു. നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.

Next Post

യു.എസ്.എ: സംഗീതപ്പെരുമഴയില്‍ ന്യൂയോര്‍ക്കിനെ കുളിരണിയിച്ച്‌ കലാവേദി സംഗീത സന്ധ്യ

Mon Jun 19 , 2023
Share on Facebook Tweet it Pin it Email ന്യൂ യോര്‍ക്ക്: മലയാളി യുവ ഗായകരെ അണിനിരത്തി വ്യത്യസ്ത ശൈലിയില്‍ കലാവേദി സംഗീത സന്ധ്യ അരങ്ങേറി. ഫ്ലോറല്‍ പാര്‍ക്കില്‍ 257 സ്ട്രീറ്റിലുള്ള ഇര്‍വിന്‍ ആള്‍ട്ടമാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്ബടിയോടെയാണ് സംഗീത മാമാങ്കം അവതരിപ്പിച്ചത്. കോളജ് വിദ്യാര്‍ഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണന്‍, ഗായികമാരായ അപര്‍ണ്ണ ഷിബു, സാറാ പീറ്റര്‍, സ്‌നേഹ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയില്‍ ജനിച്ച്‌ […]

You May Like

Breaking News

error: Content is protected !!