യു.കെ: സ്‌കോട്ട്‌ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണു രണ്ടു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മരണം

ലണ്ടന്‍: സ്‌കോട്ട് ലന്‍ഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തില്‍ വീണ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. ജിത്തു എന്ന് വിളിക്കുന്ന 26 കാരനായ ജിതേന്ദ്രനാഥ് കരുതുരി, 22 കാരനായ ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ എമര്‍ജന്‍സി സര്‍വ്വീസുകാര്‍ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെല്‍ നദിയും സംഗമിക്കുന്ന ഇവിടം പെര്‍ത്ത്ഷയറിലെ പിറ്റ്ലോക്രിയില്‍ നിന്നും വടക്ക് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.

ഡണ്‍ഡീ യൂണിവെഴ്‌സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികള്‍ ഇവിടെ ട്രക്കിംഗിന് എത്തിയതായും അവരില്‍ രണ്ടുപേര്‍ ജലാശയത്തിലേക്ക് വീഴുകയുമായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 22 ഉം 27 ഉം വയസ്സുള്ള പുരുഷന്മാരാണ് മരണമടഞ്ഞവര്‍. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു എമര്‍ജന്‍സി വിഭാഗത്തെ വിവരം അറിയിച്ചത്. പോലീസ്, ഫയര്‍, ആംബുലന്‍സ് വിഭാഗങ്ങളും സംഭവസ്ഥലത്ത് ഉടനടി എത്തിച്ചേര്‍ന്നു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവും സ്ഥിരീകരിച്ചു. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഈ വിദ്യാര്‍ത്ഥികളുടെ കുടുംബവുമായി ബന്ധം പുലര്‍ത്തി വരികയാണെന്നും, ഒരു കോണ്‍സുലര്‍ ഉദ്യോഗസ്ഥന്‍, മരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ, യു കെയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ചതായും വക്താവ് അറിയിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഡണ്‍ഡീ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മരണത്തില്‍ സംശകരമായ ഒന്നുമില്ലെന്ന് സ്‌കോട്ട്ലാന്ദ് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

Next Post

യു.കെ: കൊയിലാണ്ടി പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി നിര്യാതനായി

Mon Apr 22 , 2024
Share on Facebook Tweet it Pin it Email കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, […]

You May Like

Breaking News

error: Content is protected !!