ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ സതീഷ് നമ്ബ്യാരുടെ പാനലിന് വിജയം

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മാനേജ്‌മന്റ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സതീഷ് നമ്ബ്യാരുടെ പാനലിന് വിജയം. ബാബു രാജേന്ദ്രന്‍, സി.എം. സര്‍ദാര്‍, ഗോവിന്ദ് നെഗി, സജി അബ്രഹാം, സജ്ഞിത്ത് കനോജിയ, കെ.എം. ഷക്കീല്‍, പി.ടി.കെ ഷമീര്‍, സുഹൈല്‍ ഖാന്‍, എസ്.ഡി.ടി പ്രസാദ്, വിത്സന്‍ ജോര്‍ജ് എന്നിവരാണ് വിജയിച്ചത്.

വനിത സ്ഥാനത്തേക്ക് എതിരില്ലാതെ മറിയം ചെറിയാന്‍ നേരെത്ത തിരഞ്ഞടുത്തിരുന്നു. തെരഞ്ഞെടുക്കട്ട 12പേരില്‍നിന്ന് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ട്രഷറല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ പീന്നീട് തീരുമാനിക്കും. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സജി അബ്രഹാമാണ്-128. യഥാക്രമം 119, 107 വോട്ടുകള്‍ നേടിയ ബാബു രാജേന്ദ്രനും വില്‍സന്‍ ജോര്‍ജുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

സ്വാതന്ത്രരായി മത്സരിച്ച മാത്യു പി. തോമസ് 91ഉം ഹരിദാസ് 90ഉം വോട്ടുള്‍ നേടി. ഏറ്റവും കുറഞ്ഞ വോട്ടുനേടി വിജയിച്ച സ്ഥാനാര്‍ഥിയുമായി ഇരുവരും ഒന്നും രണ്ടും വോട്ടിന്‍റെ വ്യത്യാസമാണുള്ളത്. അതുകൊണ്ട് തനെ റീ കൗണ്ടിങിന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് മാത്യു പി. തോമസും ഹരിദാസും പറഞ്ഞു. സോഷ്യല്‍ ക്ലബിന്‍റെ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ വൈകീട്ട് ആറ് മണിമുതല്‍ രാത്രി ഒമ്ബതുമണിവരെയായിരിന്നു വോട്ടെടുപ്പ്. മെംബര്‍മാരായ 248 പേര്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇതില്‍ 165 പേര്‍ വോട്ടു ചെയ്തു. ഏഴ് എണ്ണം അസാധുവായി.

Next Post

കുവൈത്ത്: ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി കുവൈത്ത്

Sat Mar 18 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കുന്നതിനായി സൗദി ഹജ്ജ് മന്ത്രാലയത്തിന് അപേക്ഷ നല്‍കിയതായി എന്‍ഡോവ്‌മെന്റ്, ഇസ്‍ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടര്‍ സത്താം അല്‍ മുസൈന്‍ അറിയിച്ചു. രാജ്യത്തിന് ഈ വര്‍ഷം അനുവദിച്ച ക്വോട്ട 8,000 ആണ്. ഓണ്‍ലൈന്‍ വഴി 40000ത്തോളം അപേക്ഷകള്‍ എത്തിയിരുന്നു. ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ ബിദൂനികള്‍ക്ക് അവസരം നല്‍കണം […]

You May Like

Breaking News

error: Content is protected !!