കുവൈത്തില്‍ വിവിധ മയക്കുമരുന്നുകളും തോക്കുകളുമായി ആറുപേരെ നാര്‍കോട്ടിക് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്മെന്റിലെ ക്രിമിനല്‍ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. വിവിധ തരത്തിലുള്ള മൂന്നു കിലോ മയക്കുമരുന്ന്, 1364 സൈക്കോട്രോപിക് ഗുളികകള്‍, രണ്ട് തോക്കുകള്‍, ഒരു പിസ്റ്റള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ചോദ്യംചെയ്യലില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ വില്പനക്കുള്ളതാണെന്ന് പ്രതികള്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും ലഹരിക്കെതിരായ പോരാട്ടം തുടരുകയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് വ്യക്തമാക്കി.