കുവൈത്ത്-തിരുവനന്തപുരം റൂട്ടില്‍ ജസീറ എയര്‍വേസ്

കുവൈത്ത് സിറ്റി: കുവൈത്ത്-തിരുവനന്തപുരം റൂട്ടില്‍ ജസീറ എയര്‍വേസ് പുതിയ സര്‍വിസ് ആരംഭിക്കുന്നു. ആഴ്ചയില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായി രണ്ട് സര്‍വിസുകളാണുണ്ടാകുക.

ഒക്ടോബര്‍ 30 മുതല്‍ സര്‍വിസ് ആരംഭിക്കും. കുവൈത്തില്‍നിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് തിരുവനന്തപുരത്ത് അടുത്ത ദിവസം വെളുപ്പിന് 2.05 ന് എത്തും. തിരുവനന്തപുരത്തുനിന്ന് വെളുപ്പിന് 2.50ന് പുറപ്പെട്ട് കുവൈത്തില്‍ 5.55ന് എത്തും. ബംഗളൂരുവിലേക്കും വ്യാഴം, ശനി എന്നിങ്ങനെ രണ്ട് ഷെഡ്യൂള്‍ ആരംഭിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും നേരിട്ട് കുവൈത്ത് എയര്‍വേസും സര്‍വിസ് നടത്തുന്നുണ്ട്.

പുതിയ സേവനങ്ങളിലൂടെ ഇന്ത്യയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. ആദ്യമായാണ് തിരുവനന്തപുരത്തേക്ക് ജസീറ എയര്‍വേസ് സര്‍വിസ് ആരംഭിക്കുന്നത്. കുവൈത്തിലെ തിരുവനന്തപുരത്തനിന്നുള്ള പ്രവാസികള്‍ക്ക് ഇത് ഉപകാരപ്രദമാകും.

Next Post

ഒമാൻ: 79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു - നാല് പ്രവാസികള്‍ അറസ്റ്റില്‍

Wed Sep 21 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ് ചെയ്തു. നാല് പേരും ഏഷ്യന്‍ വംശജര്‍ ആണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 79 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യന്‍ പൗരന്മാരെന്ന് സംശയിക്കുന്ന നാല് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് […]

You May Like

Breaking News

error: Content is protected !!