ഒമാന്‍: അറബ് ഉച്ചകോടി – ഒമാന്‍ പ്രതിനിധിസംഘത്തെ ഉപപ്രധാനമന്ത്രി നയിക്കും

മസ്കത്ത്: വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയില്‍ ഒമാന്‍ പ്രതിനിധിസംഘത്തെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ പ്രതിനിധി അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിന്‍ താരിഖ് അല്‍ സഈദ് നയിക്കും.

വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, നീതിന്യായ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ സഈദി, സാമ്ബത്തിക മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ സഖ്രി, ഈജിപ്തിലെ ഒമാന്‍ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല നാസര്‍ അല്‍ റഹ്ബി, സൗദി അറേബ്യയിലെ ഒമാന്‍ അംബാസഡര്‍ സയ്യിദ് തുര്‍ക്കി ഫൈസല്‍ അല്‍ സഈദ്, സയ്യിദ് അസദിന്‍റെ ഓഫിസിലെ രണ്ട് ഉപദേഷ്ടാക്കള്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.

Next Post

കുവൈത്ത്: ദുരിതാശ്വാസ സഹായം - സുഡാനിലേക്ക് കുവൈത്ത് ഏഴാമത്തെ വിമാനം അയച്ചു

Wed May 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: 10 ടണ്‍ ദുരിതാശ്വാസ സഹായവുമായി സുഡാനിലേക്ക് കുവൈത്ത് ഏഴാമത്തെ വിമാനം അയച്ചു. കുവൈത്തില്‍നിന്നുള്ള സഹായം സുഡാനിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കുറക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ മേധാവി ഖാലിദ് അല്‍ സെയ്ദ് പറഞ്ഞു. കുവൈത്തിനും സുഡാനുമിടയില്‍ ആവശ്യമായ സാമഗ്രികളുടെ വരവ് ഉറപ്പാക്കാന്‍ ദുരിതാശ്വാസ കാമ്ബയിന്‍ എയര്‍ ബ്രിഡ്ജ് നിലനിര്‍ത്തുമെന്ന് അദ്ദേഹം […]

You May Like

Breaking News

error: Content is protected !!