ഒമാനില്‍ പു​തി​യ ഇ​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി

ഒമാനില്‍ ക​ട​ലി​ല്‍ ആ​ദ്യ​മാ​യി പു​തി​യ ഇ​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ദൂ​ഫാ​റി​ലെ മി​ര്‍​ബാ​ത്ത് തീ​ര​ത്ത്നി​ന്ന് അ​ടു​ത്തി​ടെ ഒ​മാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്​ ജെം​പി​ലി​ഡേ (പാ​മ്ബ് അ​യ​ല) കു​ടും​ബ​ത്തി​ലെ എ​സ്‌​കോ​ള​റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ദ്ദേ​ഹം പി​ന്നീ​ട്​ ഇ​തി​നെ ഫി​ഷ​റീ​സ് റി​സ​ര്‍​ച് ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ത്സ്യ​ത്തെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഒ​മാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ​ത്തി​ന് കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പു​തി​യ ഇ​നം മ​ത്സ്യ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും ഈ ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ര്‍​ഥി​ച്ചു.

Next Post

ഒമാ​നി​ല്‍ പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബി​ങ് നി​ര്‍​ത്തു​ന്ന​ത് റെ​സി​ഡ​ന്‍റ്​ കാ​ര്‍​ഡി​ന്​ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കും

Sat Oct 1 , 2022
Share on Facebook Tweet it Pin it Email ഒമാ​നി​ല്‍ പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബി​ങ് നി​ര്‍​ത്തു​ന്ന​ത് റെ​സി​ഡ​ന്‍റ്​ കാ​ര്‍​ഡി​ന്​ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കും. പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബ് ചെ​യ്യാ​ത്ത​ത് യാ​ത്ര​യെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ഒ​മാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, താ​മ​സ​രേ​ഖ സം​ബ​ന്ധ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഒ​മാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന റെ​സി​ഡ​ന്‍റ് കാ​ര്‍​ഡു​ക​ള്‍ മ​തി​യാ​വു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. വി​സ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ക്കു​ക വ​ഴി താ​മ​സ​രേ​ഖ​ക​ള്‍ പു​തു​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

You May Like

Breaking News

error: Content is protected !!