ഒമാന്‍: ഒമാന്‍ സുല്‍ത്താന്‍ ഒമാനി ബിസിനസ്സ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഒമാനി ബിസിനസ്സ് ഉടമകളുമായും നിരവധി സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. അല്‍ ആലം പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒമാന്‍ വിഷന്‍ 2040 പ്രകാരമുള്ള സമഗ്ര വികസന പ്രക്രിയ തുടരാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സുല്‍ത്താന്‍ സംസാരിച്ചു.

ഒമാനില്‍ സ്വകാര്യ മേഖലക്ക് വലിയ ശ്രദ്ധ നല്‍കുന്നുണ്ടെന്നും സര്‍ക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെ പറ്റിയും സുല്‍ത്താന്‍ പറഞ്ഞു. ഒമാനി സമ്ബദ്‌വ്യവസ്ഥയുടെ ഭാവി അഭിലാഷങ്ങള്‍ കൈവരിക്കുന്നതിന് സ്വകാര്യ മേഖലയും ബിസിനസ്സ് ഉടമകളും വഹിച്ച പങ്കിനെ സുല്‍ത്താന്‍ പ്രശംസിച്ചു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഒമാനില്‍ ബിസിനസ്സ് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത പറ്റിയും സുല്‍ത്താന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഒമാനിലെ ചെറുകിട ഇടത്തരം സംരംഭകരെയും സ്റ്റാര്‍ട്ടപ്പ് കമ്ബനികളെയും ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം സുല്‍ത്താന്‍ ചൂണ്ടികാട്ടി. അടിസ്ഥാന സൗകര്യങ്ങള്‍, സാമ്ബത്തിക പാക്കേജുകള്‍, സര്‍ക്കാര്‍ സ്വീകരിച്ച നിരവധി പരിപാടികള്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ ബിസിനസ്സ് ഉടമകളെയും സംരംഭകരെയും സുല്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Next Post

കുവൈത്ത്: കുവൈത്തില്‍ ഗൂഗിള്‍ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക്

Wed Mar 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ആപ്പിള്‍ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്‌ട്രോണിക് പേയ്‌മെന്റിനായി ഗൂഗിള്‍ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുവൈത്തില്‍ നിലവില്‍ ലഭ്യമായ ആപ്പിള്‍ പേ, സാംസങ് പേ സേവനങ്ങള്‍ക്ക് സമാനമായി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് […]

You May Like

Breaking News

error: Content is protected !!