യു.കെ: യുകെയില്‍ തെറ്റായ തരം അന്താരാഷ്ട്ര വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്, രോഷത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

ലണ്ടന്‍: യുകെയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച റിപ്പോര്‍ട്ടിനെതിരെ രോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍. ഗ്രാജുവേറ്റ് റൂട്ട് പ്രതീക്ഷിച്ചത് പോലെ ആഗോള മികവിനെ ആകര്‍ഷിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇതിന് പകരം കുറഞ്ഞ ഫീസുള്ള യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്നവര്‍ കുറഞ്ഞ സ്‌കില്ലും, കുറഞ്ഞ വേതനമുള്ള ജോലികളിലും എത്തിപ്പെടാനാണ് ഇത് സഹായിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. യുകെയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ വിഭാഗമാണ് ഇന്ത്യക്കാര്‍. 2022-ല്‍ 139,700 വിദ്യാര്‍ത്ഥി വിസകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ചത്. ആകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ 30 ശതമാനമാണിത്. ഇവരില്‍ ഭൂരിഭാഗവും ഗ്രാജുവേറ്റ് റൂട്ടിലാണ് യുകെയില്‍ പ്രവേശിച്ചത്. ഇതുവഴി പഠനത്തിന് ശേഷം യുകെയില്‍ ജോലി ചെയ്യാനും സാധിക്കും.

എന്നാല്‍ 2023-ലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ട് ഗ്രാജുവേറ്റ് റൂട്ടിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. പ്രഖ്യാപിക്കുമ്പോള്‍ ഉദ്ദേശിച്ച ഫലമല്ല ഇത് നല്‍കുന്നതെന്നാണ് എംഎസിയുടെ നിലപാട്. യുകെയില്‍ ജോലി ചെയ്യാനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന പിന്‍വാതിലാണ് ഈ റൂട്ടെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ‘അന്താരാഷ്ട്ര ഗ്രാജുവേറ്റ് റൂട്ട് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ആഗോള മികവിനെ ആകര്‍ഷിക്കുന്നതിലേക്ക് സഹായിക്കുന്നില്ല. നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും കുറഞ്ഞ വേതനത്തിലുള്ള റോളുകളിലാണ് പ്രവേശിക്കുന്നത്’, റിപ്പോര്‍ട്ട് പറഞ്ഞു.

Next Post

കുവൈത്ത്: പിന്നെയും താളംതെറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ്

Sat Dec 16 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസ് വീണ്ടും താളംതെറ്റി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.15നുള്ള കുവൈത്ത് -കോഴിക്കോട് വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെ. രാവിലെ കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ വൈകി. ബുധനാഴ്ച ഉച്ചക്ക് കുവൈത്തില്‍ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാര്‍ കാരണം മുംബൈയില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ സുരക്ഷിതമായി കോഴിക്കോട്ടെത്തിച്ചു. കുവൈത്ത്-കോഴിക്കോട് വിമാനത്തിന് […]

You May Like

Breaking News

error: Content is protected !!