കുവൈത്ത്: ശസ്ത്രക്രിയക്ക് ഇനി അത്യാധുനിക റോബോട്ടുകള്‍

കുവൈത്ത് സിറ്റി: ഗുരുതര രോഗങ്ങളുടെ ചികിത്സക്ക് ഇനി അത്യാധുനിക റോബോട്ടിക് സര്‍ജറി സഹായം. ശൈഖ് സബാഹ് അഹ്മദ് യൂറോളജി സെന്ററില്‍ ശസ്ത്രക്രിയക്ക് അത്യാധുനിക റോബോട്ടുകള്‍ സജ്ജീകരിച്ചു.

കഴിഞ്ഞ ദിവസം കാൻസര്‍ ബാധിച്ച രോഗിയുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കുന്നതിന് റോബോട്ടിന്‍റെ സഹായത്തോടെ വിജയകരമായി ശസ്ത്രക്രിയ നടത്തി. ഡാവിഞ്ചി സി എന്ന സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെയാണ് സര്‍ജറി പൂര്‍ത്തിയാക്കിയത്. യൂറോളജി വിഭാഗം മേധാവിയും റോബോട്ടിക് സര്‍ജനുമായ അലി അബ്ദുല്‍ വഹാബാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

സര്‍ജിക്കല്‍ റോബോട്ടുകളുടെ സഹായത്തോടെ വേദന കുറച്ച്‌, കൂടുതല്‍ കൃത്യതയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാൻ കഴിയും. റോബോട്ട് പിന്തുണയോടെ ശസ്ത്രക്രിയകള്‍ നടത്തുമ്ബോള്‍ കുറഞ്ഞ അളവിലെ രക്തനഷ്ടമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ അണുബാധക്കുള്ള സാധ്യത കുറക്കാം. ആശുപത്രി വാസവും കുറഞ്ഞ കാലത്തേക്കു മതിയെന്നും ഡോ. അലി അബ്ദുല്‍ വഹാബ് പറഞ്ഞു. വൃക്കരോഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നമുള്ള മറ്റൊരു രോഗിക്കും സര്‍ജറി നടത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തേ ജാബിര്‍ ആശുപത്രിയില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികള്‍ക്ക് റോബോട്ടുകളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയിരുന്നു.

Next Post

യു.കെ: യുകെ ആരോഗ്യമേഖലയില്‍ സേവനം അനുഷ്ഠിക്കാന്‍ 297 മലയാളി നഴ്‌സുമാര്‍

Mon Oct 23 , 2023
Share on Facebook Tweet it Pin it Email ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യു.കെ യില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതില്‍ പതിവുരീകളില്‍ നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനാണ് വിജയകരമായ സമാപനമായത്. ഇതുവരെ 297 നഴ്‌സുമാര്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്.ഇവരില്‍ 86 പേര്‍ ഒഇടി യുകെ സ്‌കോര്‍ […]

You May Like

Breaking News

error: Content is protected !!