യു.കെ: കടബാധ്യത വര്‍ധിക്കുന്നു 200000 സര്‍ക്കാര്‍ ജോലിക്കാരെ പിരിച്ചുവിടുന്നു

ലണ്ടന്‍: രാജ്യത്തിന്‍റെ കടബാധ്യത ഒഴിവാക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200000 സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ യുകെ.

പൊതുമേഖലാ ജീവനക്കാരുടെ വേതനം 5% വര്‍ധിപ്പിക്കാനാണ് യുകെ ആലോചിക്കുന്നത്. ഈ അവസരത്തില്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ തുക വേണ്ടിവരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവര്‍ഷം 3.5 ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.

കടമെടുക്കല്‍ വര്‍ദ്ധിപ്പിക്കാതെ രാജ്യത്തിന്‍റെ ചെലവുകള്‍ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ ഈ വര്‍ഷം മാത്രം 5.6 ബില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്.

Next Post

കുവൈറ്റില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ യുവതി മരിച്ചു

Sun Oct 9 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത്ത് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

You May Like

Breaking News

error: Content is protected !!