കുവൈത്ത്: യാത്രക്കാർ തമ്മിലുള്ള വഴക്ക് കാരണം വിമാനം വൈകി

കുവൈത്ത് സിറ്റി: യാത്രക്കാർ തമ്മിലുള്ള വഴക്ക് വിമാനം വൈകുന്നതിലേക്കും നിയമ നടപടികള്‍ക്കും കാരണമായി. കുവൈത്ത് എയർവേസിന്‍റെ കെ.യു 414 വിമാനമാണ് വൈകിയത്.

തായ്‌ലൻഡില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വഴക്ക് നിയമനടപടിക്കും കാരണമായി. വിമാനത്തില്‍ അക്രമം നടത്തിയെന്നാരോപിച്ച്‌ രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വാക്കേറ്റത്തെ തുടർന്ന് സുരക്ഷ നടപടികള്‍ പാലിച്ചാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. നിയമലംഘകർക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന് യാത്രയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എല്ലാവരും കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.

Next Post

യു.കെ: കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍, നഷ്ടപരിഹാരം നല്‍കാനുള്ള സ്‌കീം ക്ലെയിമുകള്‍ വര്‍ധിക്കുന്നു

Mon May 6 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന സ്‌കീം ക്ലെയിമുകളുടെ ബാഹുല്യത്തില്‍ പൊറുതിമുട്ടുന്നു. മഹാമാരിക്ക് ശേഷം വാക്സിന്‍ ഉപയോഗിച്ച് വൈകല്യങ്ങള്‍ നേരിട്ടവരുടെയും, മരിച്ചവരുടെ കുടുംബങ്ങളുടെയും ക്ലെയിമുകള്‍ വര്‍ദ്ധിച്ചതോടെയാണ് പേയ്മെന്റ് സിസ്റ്റം റിവ്യൂ ചെയ്യുന്നത്.വാക്സിന്‍ ഡാമേജ് പേയ്മെന്റ് സ്‌കീം എങ്ങനെ പരിഷ്‌കരിക്കാമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. കൊവിഡ്-19 വാക്സിന്‍ സ്വീകരിച്ച തിന്റെ […]

You May Like

Breaking News

error: Content is protected !!