കുവൈത്ത്: വോയ്സ് കുവൈത്ത് ഫഹാഹീല്‍ യൂനിറ്റ് സി.ആര്‍. ചിദംബരന് യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: 19 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്ത് ഫഹാഹീല്‍ യൂനിറ്റ് സെക്രട്ടറി സി.ആര്‍.ചിദംബരന് വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (വോയ്സ് കുവൈത്ത് ) ഫഹാഹീല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

സക്സസ് ലൈന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വോയ്സ് കുവൈത്ത് ഫഹാഹീല്‍ യൂനിറ്റ് കണ്‍വീനര്‍ ദിലീപ് തുളസി അധ്യക്ഷത വഹിച്ചു. ഷനില്‍ വെങ്ങളത്ത്, പ്രമോദ് കക്കോത്ത്,മിനികൃഷ്ണ, സരിത രാജന്‍, ജോയ് നന്ദനം, റ്റി.വി.ഉണ്ണിക്കൃഷ്ണന്‍, കെ.വിജയന്‍, റ്റി.കെ.റെജി, എസ്.സുമലത, ലത സത്യന്‍, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.ബിബിന്‍ ദാസ് സി.ആര്‍.ചിദംബരനെ പൊന്നാട അണിയിച്ചു. ചെയര്‍മാന്‍ പി.ജി.ബിനു സ്നേഹോപഹാരം നല്‍കി. സി.ആര്‍.ചിദംബരന്‍ മറുപടി പ്രസംഗം നടത്തി. കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.ബിബിന്‍ ദാസ് സ്വാഗതവും കേന്ദ്ര സെക്രട്ടറി സുജീഷ്.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: ബസ് കാത്തു നിന്ന യുകെ മലയാളിക്ക് നേരെ വംശീയ ആക്രമണം

Thu Dec 1 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ബസ് കാത്ത് നില്‍ക്കുന്നതിനിടയില്‍ യുകെ മലയാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദ്ദനമാണ്. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ സ്ഥിരതാമസക്കാരനാണ് ബിനുവിനാണ് വംശീയ വാദികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. തന്റെ അനുഭവം യൂട്യൂബിലൂടെ അദ്ദേഹം പുറംലോകത്തിനോട് പങ്കുവെക്കുകയായിരുന്നു. സമാനമായ ദുരനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പെന്നും അദ്ദേഹം പറയുന്നു. നഗരത്തിലെ ഫെറി റോഡ് ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്‍ക്കുകയായിരുന്ന […]

You May Like

Breaking News

error: Content is protected !!