യു.കെ: കേരളമല്ല മാലിന്യം വലിച്ചെറിഞ്ഞാല്‍ 500 പൗണ്ട് പിഴ ഈടാക്കും

ലണ്ടന്‍: നമ്മുടെ വീട്ടിലെ മാലിന്യം വഴിയരികിലും, അപ്പുറത്തെ പറമ്പിലും വലിച്ചെറിയുന്നത് മലയാളികളുടെ മാത്രമല്ല, ഒരു ആഗോള പ്രതിസന്ധി തന്നെയാണ്. ബ്രിട്ടനിലും സ്ഥിതി വിപരീതമല്ല. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്നവരില്‍ നിന്നും കനത്ത തുക പിടിച്ചുവാങ്ങാനാണ് ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കുള്ള പിഴ 500 പൗണ്ടായി വര്‍ദ്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നീക്കം നടത്തുന്നതിന്റെ ഭാഗമായി ഓണ്‍-സ്പോട്ട് പെനാല്‍റ്റികള്‍ മൂന്നിരട്ടിയായി ഉയര്‍ത്താനാണ് പദ്ധതി.

നിലവില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പരമാവധി ഫൈന്‍ 150 പൗണ്ടാണ്. മതിലുകളില്‍ പെയിന്റ് ഉപയോഗിച്ച് വൃത്തികേടാക്കിയാലും ഇതാണ് പിഴ. എന്നാല്‍ പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം ഈ തുക മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാനാണ് നീക്കം. മാലിന്യം അനധികൃതമായി ഉപേക്ഷിക്കുന്നവര്‍ക്കുള്ള പരമാവധി ഫൈന്‍ 400 പൗണ്ടില്‍ നിന്നും ആയിരം പൗണ്ടിലേക്ക് ഉയര്‍ത്തുമെന്ന് എന്‍വയോണ്‍മെന്റ് മന്ത്രി റെബേക്കാ പൗ വ്യക്തമാക്കി. ഫൈനുകളില്‍ നിന്നും സ്വരൂപിക്കുന്ന പണം വൃത്തികേടാക്കിയ മേഖലകള്‍ വൃത്തിയാക്കാന്‍ കൗണ്‍സിലുകള്‍ക്കായി മാറ്റിവെയ്ക്കും. വിവിധ കൗണ്‍സിലുകള്‍ പല തോതിലാണ് ഇത്തരം പെരുമാറ്റങ്ങള്‍ക്ക് പിഴ ഈടാക്കുന്നത്. യാതൊരു പിഴയും ഈടാക്കാത്തവര്‍ മുതല്‍ ആയിരക്കണക്കിന് പൗണ്ട് പ്രതിവര്‍ഷം കൊയ്യുന്ന കൗണ്‍സിലുകളും ഇക്കൂട്ടത്തിലുണ്ട്.

Next Post

ഒമാന്‍: ഒമാന്‍കേരള ബിസ്സിനസ്സ് സാധ്യതകള്‍ നിരവധിയെന്ന് ഒമാന്‍ അംബാസിഡര്‍ അമിത് നരംഗ്

Sat Jul 8 , 2023
Share on Facebook Tweet it Pin it Email ഒമാനും കേരളവും തമ്മിലുള്ള ബിസ്സിനസ്സ് നിക്ഷേപ സാധ്യതകള്‍ നിരവധിയാണെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്‌സും കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ )സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ബിസ്സിനസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയരായ ബിസ്സിനസ്സുകാര്‍ക്ക് ഒമാനിലെ സാധ്യതകളും, നാട്ടിലേയ്ക്ക് ഒമാനില്‍ നിന്നുളള നിക്ഷേപം ആകര്‍ഷിക്കുന്നതു സംബന്ധിച്ചുമുളള സാധ്യതകള്‍ സംബന്ധിച്ച വിശദമായ പ്രസന്റേഷനാണ് അമിത് […]

You May Like

Breaking News

error: Content is protected !!