ഒമാന്‍: ഒമാനിലെ സര്‍ക്കാര്‍ മേഖലയിലെ ഫ്ലക്സിബിള്‍ ജോലിസമയം ജീവനക്കാര്‍ക്ക് ഗുണപ്രദമാകും

മസ്കത്ത് : സര്‍ക്കാര്‍ മേഖലയില്‍ റംസാന്‍ മാസത്തിലെ ‘ഫ്ലക്സിബിള്‍’ രീതി ജീവനക്കാര്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, റോഡുകളിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും.

‘ഫ്ലെക്സിബിള്‍’ സംവിധാനം അനുസരിച്ച്‌ സര്‍ക്കാര്‍ മേഖലയിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ്. യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ എന്നിങ്ങനെയുള്ള വര്‍ക്ക് ഷെഡ്യൂളുകള്‍ തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോയല്‍ ഒമാന്‍ പോലീസ് വ്യാഴം, ശനി ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള വിവിധ റോഡുകളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിലെ പ്രധാന റോഡുകള്‍, ദാഖിലിയ റോഡ് (മസ്കത്ത്, – ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് – ഷിനാസ്) എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെയും, ശനിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.

Next Post

കുവൈത്ത്: റമദാന്റെ ഭാഗമായി രാജ്യത്ത് ഫ്‌ളക്‌സിബിള്‍ ജോലി സമയം നിലവില്‍ വന്നു

Fri Mar 24 , 2023
Share on Facebook Tweet it Pin it Email റമദാന്റെ ഭാഗമായി രാജ്യത്ത് ഫ്‌ളക്‌സിബിള്‍ ജോലി സമയം നിലവില്‍ വന്നു, മൂന്നു ഷെഡ്യൂളുകളിലായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഫ്‌ളക്‌സിബിള്‍ ജോലി സമയം കഴിഞ്ഞ ദിവസം മുതല്‍ നടപ്പായി. റമദാനില്‍ സ്വകാര്യ മേഖലയിലും കമ്ബനികള്‍ ജോലി സമയം കുറച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകളിലും പുതിയ സമയ ക്രമം നിലവില്‍ വന്നു.

You May Like

Breaking News

error: Content is protected !!