കുവൈത്ത് സിറ്റി: സിറോ മബാര്‍ കള്‍ച്ചറല്‍ അസസിയേഷൻ (എസ്.എം.സി.എ) കുവൈത്ത് ദുക്റാന-സഭാദിനം അബ്ബാസിയ ഇന്ത്യൻ സെൻട്രല്‍ സ്കൂളില്‍ നടന്നു.
ആഘോഷപരിപാടികളില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുഖ്യാതിഥി ആയിരുന്നു.
നോര്‍ത്തേൻ അറേബ്യൻ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. ജോണി ലോണീസ് മഴവച്ചേരില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനില്‍ റാപ്പുഴ അധ്യക്ഷത വഹിച്ചു. അബ്ബാസിയ ഏരിയ സെന്റ് ദാനിയേല്‍ കമ്ബോനി ഇടവക അസിസ്റ്റന്റ് വികാരിയും സിറോ മലബാര്‍ കാറ്റികിസം ഡയറക്ടറുമായ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍ , വിമൻസ് വിങ് പ്രസിഡന്റ് ലിറ്റസി സെബാസ്റ്റ്യൻ, എസ്.എം.വൈ.എം പ്രസിഡന്റ് ജിജില്‍ മാത്യു, ബാലദീപ്തി ട്രഷര്‍ ബ്ലെസി മാര്‍ട്ടിൻ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
എസ്.എം.സി.എ ജനറല്‍ സെക്രട്ടറി ബിനു ഗ്രിഗറി സ്വാഗതവും ട്രഷറര്‍ ജോര്‍ജ് തെക്കേല്‍ നന്ദിയും പറഞ്ഞു. സാല്‍മിയ സെന്റ് തെരേസ ഇടവക അസിസ്റ്റന്റ് വികാരിയും കുവൈത്ത് സിറോ മലബാര്‍ കാറ്റിക്കിസം ഡയറക്ടറുമായ ഫാ. ജോണ്‍സൻ നെടുമ്ബുറത്തും സന്നിഹിതനായിരുന്നു.
കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് ഓഡേറ്റില്‍, ആര്‍ട്സ് കണ്‍വീനര്‍ സന്തോഷ് ജോസഫ്, സോഷ്യല്‍ കണ്‍വീനര്‍ സന്തോഷ് കുര്യൻ, മീഡിയ ആക്ടിങ് കോഓഡിനേറ്റര്‍ സി.ഡി ബിജു എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും അടക്കം 200 ല്‍ അധികം കലാകാരന്മാരും കലാകാരികളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും അവതരിപ്പിച്ചു. നേഹ ജയ്മോൻ, മിലിയ രാജേഷ് എന്നിവര്‍ അവതാരകരായി.