യു.കെ: സ്റ്റഡി വിസയില്‍ ആശ്രിതരെ ഒപ്പം കൂട്ടാനുള്ള സമയപരിധി 2024 ജനുവരി വരെ മാത്രം, വളഞ്ഞവഴിയായി കെയര്‍ വര്‍ക്കര്‍ വിസയ്ക്കും തിരക്ക്

ലണ്ടന്‍: വിദേശ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്പെന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് 2024 ജനുവരി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. ഇതോടെ സ്റ്റുഡന്റ് വിസകള്‍ക്ക് പകരം മറ്റ് വഴികള്‍ തേടാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുകയാണ്. 2024 ജനുവരിയ്ക്ക് മുന്‍പ് ബാക്കിയുള്ള അവസരം കൈക്കലാക്കാന്‍ പലരും നെട്ടോട്ടത്തിലാണ്. എന്നാല്‍ യുകെയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറാന്‍ അനുവദിക്കുന്ന മറ്റൊരു പോംവഴിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘കെയര്‍ഗിവര്‍ അല്ലെങ്കില്‍ കെയര്‍ വര്‍ക്കര്‍ വിസയാണ്’ പകരം സൗകര്യം ഒരുക്കുന്നത്. കെയര്‍ഗിവര്‍ വിസയ്ക്ക് കീഴില്‍ വ്യക്തികള്‍ക്ക് പങ്കാളിയെയും, കുട്ടികളെയും, മറ്റ് ആശ്രിതരെയും കൊണ്ടുവരാന്‍ കഴിയും. വിസയ്ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയുമുണ്ട്. 2024 ജനുവരി മുതല്‍ വിദേശ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ നോണ്‍-റിസേര്‍ച്ച് കോഴ്സുകള്‍ക്ക് ചേര്‍ന്നാല്‍ ഇവരുടെ സ്റ്റഡി വിസയില്‍ പങ്കാളിയെയോ, മറ്റ് ആശ്രിതരെയോ യുകെയില്‍ എത്തിക്കാന്‍ സാധിക്കില്ല. യുകെയിലേക്ക് കുടിയേറുന്ന ആശ്രിതരുടെ എണ്ണം കുറയ്ക്കാനാണ് ഈ നീക്കം.

കഴിഞ്ഞ വര്‍ഷം ഡിപ്പെന്‍ഡന്റ്സിന് വിസ അനുവദിച്ചത് റെക്കോര്‍ഡില്‍ എത്തിയിരുന്നു, 136,000 വിസകളാണ് ഈ വിധത്തില്‍ നല്‍കിയത്. 2019ന് മുന്‍പുള്ള കണക്കുകളേക്കാള്‍ എട്ടിരട്ടി അധികമാണ് ഇത്. അതേസമയം 2024 ജനുവരിയ്ക്ക് മുന്‍പായി സെപ്റ്റംബര്‍, നവംബര്‍ ഇന്‍ടേക്കുകളില്‍ വിദ്യാര്‍ത്ഥികളായി യുകെയില്‍ പഠിക്കാനും, പങ്കാളികളെ കൊണ്ടുവരാനും അവകാശം ബാക്കി നില്‍ക്കുന്നുണ്ട്. ഈ തീയതിക്ക് ശേഷം ഡിപ്പെന്‍ഡന്റുമാരെ കൊണ്ടുവരുന്നതിന് വിലക്ക് വരും. അതേസമയം സ്റ്റുഡന്റ് വിസയുടെ വാതില്‍ അടയുമ്പോള്‍ യുകെ ഹെല്‍ത്ത് പ്രോഗ്രാമിന് കീഴില്‍ വരുന്ന കെയര്‍ഗിവര്‍ വിസ ഉപയോഗിക്കാനാണ് കണ്‍സള്‍ട്ടന്റുമാര്‍ ഉപദേശിക്കുന്നത്. മേഖലയില്‍ ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ എന്‍എച്ച്എസ് എംപ്ലോയേഴ്സ് യോഗ്യരായ ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധരാകുന്നുണ്ട്. അപേക്ഷകള്‍ വിജയകരമായാല്‍ യുകെയില്‍ 5 വര്‍ഷം താമസിക്കാനും, വിസ ദീര്‍ഘിപ്പിക്കാനും അവസരം ലഭിക്കും. ഇവര്‍ക്ക് ഡിപ്പെന്‍ഡന്റുമാരെ കൊണ്ടുവരാനും സാധിക്കും.

Next Post

ഒമാന്‍: ഒമാനില്‍ കേരള വിഭാഗം വേനല്‍ തുമ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു

Mon Jul 10 , 2023
Share on Facebook Tweet it Pin it Email മസ്ക്കറ്റ്: ഇന്ത്യന് സോഷ്യല് ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികള്‍ക്കായി വേനല്‍ തുമ്ബി ക്യാമ്ബ് സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല് പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്ബില്‍ പ്രവേശനം ലഭിക്കുക. ജൂലായ് 14, 15, 20 & 21 തീയതികളിലായി ദാര്‍ സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും ക്യാമ്ബ് […]

You May Like

Breaking News

error: Content is protected !!