കുവൈത്ത്: കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഇഫ്താര്‍ സമ്മേളനം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഇഫ്താര്‍ സമ്മേളനം ഖൈത്താന്‍ മസ്ജിദ് ഫജജിയില്‍ നടന്നു. ഇസ്‍ലാഹി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് സി.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മൗലവി സമീര്‍ അലി എകരൂല്‍ ‘സഹവര്‍ത്തിത്വത്തിന്റെ സ്വാഹാബാ മാതൃകകള്‍’ എന്ന വിഷയത്തിലും അബ്ദുസ്സലാം സ്വലാഹി ‘ബദറും കാലത്തിന്റെ സന്ദേശവും’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. കെ.വി. ഫൈസല്‍ (കെ.ഐ.ജി), സാദിഖ് അലി (എം.ഇ.എസ്), സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് വലിയകത്ത്, ഷബീര്‍ നന്തി എന്നിവര്‍ വേദിയില്‍ സന്നിഹിതരായി.

കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഇഫ്താര്‍ സമ്മേളന സദസ്സ് ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം മസ്ജിദ് അല്‍ ഫജ്ജി ഇമാം ശൈഖ് ഹിഷാം നിര്‍വഹിച്ചു. കെ.കെ.ഐ.സി ജനറല്‍ സെക്രട്ടറി സുനാശ് ഷുക്കൂര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി സക്കീര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു.

Next Post

വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കൂ ഗുണങ്ങള്‍ നിരവധി

Sun Apr 9 , 2023
Share on Facebook Tweet it Pin it Email ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. അമിതവണ്ണം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുന്നത്. ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ […]

You May Like

Breaking News

error: Content is protected !!