യു.എസ്.എ: ദീപങ്ങൾ തെളിയിച്ച് ലോകത്തിന് ദീപാവലി ആശംസകളുമായി യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: ലോകത്തിന്റെ അങ്ങോളമിങ്ങോളം ദീപാവലിയാഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

പ്രകാശം പരത്തി അന്ധകാരം നീങ്ങുമ്ബോള്‍ അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍ അറിയിച്ച പ്രസിഡന്റ് പറഞ്ഞു. ഭിന്നതയില്‍ നിന്നും ഐക്യമുണ്ടാകുന്നുവെന്നും നിരാശയില്‍ നിന്നും പ്രതീക്ഷയുണ്ടാകുന്നുവെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.

അമേരിക്കയില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ക്കും ദീപാവലി ആഘോഷിക്കുന്ന ലോകമെമ്ബാടുമുള്ളവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം ദീപങ്ങള്‍ തെളിയിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ദീപാവലിയാഘോഷങ്ങള്‍ അരങ്ങേറിയത്. ന്യൂയോര്‍ക്കില്‍ ഹഡ്‌സണ്‍ നദിക്ക് മുകളില്‍ കരിമരുന്ന് പ്രയോഗിച്ചായിരുന്നു ദീപാവലിയാഘോഷങ്ങള്‍. ഇതിനിടെ ദീപാവലി ഫെഡറല്‍ ഹോളിഡേ ആക്കുന്നതിനുള്ള നീക്കങ്ങളും ന്യൂയോര്‍ക്കില്‍ ആരംഭിച്ചു കഴിഞ്ഞു. ബില്ലിന് അംഗീകാരം ലഭിച്ചാല്‍ യുഎസിലെ 12-ാമത്തെ ഫെഡറല്‍ അവധിയായിരിക്കും ദീപാവലി ദിനം.

Next Post

കുവൈത്ത്: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികള്‍ കുവൈറ്റ് താത്കാലികമായി നിരോധിച്ചു

Mon Nov 8 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്ന് കോഴികള്‍, മറ്റു പക്ഷികള്‍, മുട്ടകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് കുവൈറ്റ് താത്കാലികമായി നിരോധിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ് ആണ് ഇക്കാര്യം അറിയിച്ചത്. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ് എച്ച്‌5എന്‍1 വ്യാപനമാണ് നിരോധനത്തിന് കാരണം. എല്ലാ ചരക്കുകളും അതോറിറ്റിയുടെ മൃഗസംരക്ഷണ വകുപ്പിന്റെ വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകണമെന്ന് […]

You May Like

Breaking News

error: Content is protected !!