കുവൈത്ത്: 60 വയസിന് മുകളിലുള്ളവര്‍ക്ക് വിസ പുതുക്കി നല്‍കരുതെന്ന തീരുമാനം നിയമവിരുദ്ധമെന്ന് ഫത്വ ലെജിസ്ലേഷന്‍ സമിതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസിന് മുകളിലുള്ള, ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന ഫത്വ ലെജിസ്ലേഷന്‍ സമിതിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രവാസികള്‍. നിരവധി പേരാണ് തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.

ഉപജീവനമാര്‍ഗം നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവിച്ചിരുന്ന നിരവധി പേരാണ് ഫത്വ ലെജിസ്ലേഷന്‍ സമിതിയുടെ തീരുമാനത്തില്‍ ആഹ്ലാദവും, ഒപ്പം ആശ്വാസവും പ്രകടിപ്പിച്ചത്. അനുകൂല തീരുമാനമെടുത്ത അധികാരികള്‍ക്ക് നന്ദി പറയുന്നതായും, കുവൈറ്റ് ഭരണാധികാരികളുടേത് മികച്ച മാതൃകയാണെന്നും പലരും പറയുന്നു.

കഴിഞ്ഞ ദിവസമാണ് 60 വയസിന് മുകളിലുള്ള, ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം നിയമവിരുദ്ധമാണെന്ന ഫത്വ ലെജിസ്ലേഷന്‍ സമിതി പ്രഖ്യാപിച്ചത്. സമിതി മേധാവി സലാഹ് അല്‍ സൗദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

60 വയസിന് മുകളില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മാനവശേഷി സമിതി വിജ്ഞാപനം പുറപ്പെടുവിച്ചത്. തീരുമാനം ഈ വര്‍ഷമാദ്യം മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇതില്‍ ഭേദഗതി വരുത്തണമെന്ന് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം നിയമപരമല്ലെന്ന് ഫത്വ ഫത്വ ലെജിസ്ലേഷന്‍ സമിതി വ്യക്തമാക്കിയത്.

താമസരേഖ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ 4,013 പ്രവാസികളാണ്‌ തൊഴില്‍ വിപണി വിട്ടുപോയത്. താമസരേഖ പുതുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം നടപ്പിലാക്കി ആറു മാസത്തിനകമാണ് ഇത്രയും പ്രവാസികള്‍ കുവൈറ്റ് വിട്ടത്.

Next Post

യു.എസ്.എ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകര്‍ക്ക്

Fri Oct 8 , 2021
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്ക് : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇതാദ്യമായി രണ്ട് മാധ്യമപ്രവര്‍ത്തകരെ തേടിയെത്തിയപ്പോള്‍ ഈ മേഖല കാലങ്ങളായി നടത്തുന്ന മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും […]

You May Like

Breaking News

error: Content is protected !!