യു.എസ്.എ: ഫൊക്കാന കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിംഗ്ടണില്‍ നടന്നു

വാഷിംഗ്ടണ്‍ : ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ ഇരുപതാമത് അന്തര്‍ ദേശിയ കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ വസതിയില്‍ നടന്നു.

18 മുതല്‍ 20 വരെ ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ മാരിയറ്റ് മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫ്രൻസ് സെന്‍റര്‍ ബെഥേസ്‌ഡേയില്‍ വച്ചാണ് കണ്‍വെൻഷൻ നടക്കുക. ഫൊക്കാനയുടെ അന്തര്‍ ദേശിയ കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുക്കുകയാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കണ്‍വെൻഷന് വമ്ബിച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

കണ്‍വെൻഷൻ ഒരു ചരിത്ര വിജയമാക്കുക എന്നതാണ് ലക്ഷ്യമെന്നും കണ്‍വെൻഷൻ കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയും കണ്‍വെൻഷൻ കുറ്റമറ്റതാക്കുകയും ആണ് ഈ കിക്ക്‌ഓഫിന്‍റെ ലക്ഷ്യമെന്നും സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.

ഫൊക്കാനയുടെ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ കണ്‍വെൻഷൻ ആയിരിക്കും അരങ്ങേറുന്നത്. പരിപാടി അവസ്മരണീയമാക്കാൻ പരമാവധി ശ്രമിക്കുമെന്ന് കണ്‍വെൻഷൻ ചെയര്‍ വിപിൻ രാജ് അഭിപ്രായപ്പെട്ടു.

മിക്ക കമ്മിറ്റി ചിയേര്‍സ്, ഡിസി ആര്‍വിപി ജോണ്‍സൻ തങ്കച്ചൻ, ലോക്കല്‍ അസോസിയേഷൻസ് പ്രസിഡന്‍റ് ആൻഡ് ടീം, കണ്‍വെൻഷൻ കണ്‍വീനര്‍ ജെയിംസ് ജോസഫ്, മുൻ പ്രസിഡന്‍റുമാരായ പോള്‍ കറുകപ്പള്ളില്‍, മാധവൻ പി. നായര്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

Next Post

യു.കെ: ലണ്ടനില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം വ്യാഴാഴ്ച കൊച്ചിയിലെത്തിക്കും

Mon Jul 10 , 2023
Share on Facebook Tweet it Pin it Email ലണ്ടനില്‍ സൗത്ത്‌വാര്‍ക്കില്‍ വച്ച്‌ കുത്തേറ്റ് കൊല്ലപ്പെട്ട പനമ്ബിളളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറിന്‍റെ (37) മൃതദേഹം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് കൊച്ചിയിലെത്തിക്കും. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച വൈകുന്നേരത്തോടെ ദുബായിയിലെത്തിക്കുന്ന മൃതശരീരം അവിടെ നിന്നുമാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. പനമ്ബിള്ളി നഗര്‍ എച്ച്‌ഐജി 42 ല്‍ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി ശശികുമാറിന്‍റെയും ശ്രീദേവിയുടെയും മകനാണ് മരിച്ച അരവിന്ദ്.

You May Like

Breaking News

error: Content is protected !!