കുവൈത്ത്: കുവൈത്തില്‍നിന്ന് പതിനായിരത്തോളം പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പതിനായിരത്തോളം പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയവരെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

രാജ്യത്തെ അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും അനധികൃത താമസക്കാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക കമ്മിറ്റിയുടെ നീക്കങ്ങളുടെ ഭാഗമായാണ് പ്രവാസികളെ നാട് കടത്തിയത്.

നിയമം ലംഘിക്കുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍, മത്സ്യത്തൊഴിലാളികള്‍, സ്‌ക്രാപ്പ് തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. തൊഴില്‍ വിപണിയില്‍ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് പരിശോധനാ സംഘം അറിയിച്ചു. നിര്‍മ്മാണം, കൃഷി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. വ്യാജ ഏജന്‍സികള്‍ ചില രാജ്യക്കാര്‍ക്ക് 2,000 ദിനാറിന് വിസകള്‍ വില്‍ക്കുന്നതായും ഇത്തരം വ്യാജ കമ്ബനികളില്‍ ചിലതിനെ പിടികൂടിയതായും സമിതി അറിയിച്ചു.

അതേസമയം, രാജ്യത്ത് പ്രവേശിക്കുന്ന പുതിയ തൊഴിലാളികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Post

UPI പേയ്‌മെന്റിന് ഫീസ് ഈടാക്കുമോ? പ്രചരിക്കുന്നതും നിങ്ങള്‍ അറിയേണ്ടതും

Fri Mar 31 , 2023
Share on Facebook Tweet it Pin it Email 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ UPI പേയ്മെന്റ് ഉപയോക്താക്കള്‍ മുഴുവന്‍ ആശങ്കയിലാണ്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ ചില അവ്യക്തതയാണ് ആളുകളും ആശങ്കയിലാകാന്‍ കാരണമായത്. UPI സേവനങ്ങള്‍ ഇനി ഫ്രീയായിരിക്കില്ലെന്നും, 2000 രൂപയില്‍ കൂടുതല്‍ തുകയില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ 1.1 ശതമാനം ഫീസ് ഈടാക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഒരു […]

You May Like

Breaking News

error: Content is protected !!