UPI പേയ്‌മെന്റിന് ഫീസ് ഈടാക്കുമോ? പ്രചരിക്കുന്നതും നിങ്ങള്‍ അറിയേണ്ടതും

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ UPI പേയ്മെന്റ് ഉപയോക്താക്കള്‍ മുഴുവന്‍ ആശങ്കയിലാണ്.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ ചില അവ്യക്തതയാണ് ആളുകളും ആശങ്കയിലാകാന്‍ കാരണമായത്. UPI സേവനങ്ങള്‍ ഇനി ഫ്രീയായിരിക്കില്ലെന്നും, 2000 രൂപയില്‍ കൂടുതല്‍ തുകയില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ 1.1 ശതമാനം ഫീസ് ഈടാക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഒരു UPI ഉപയോക്താവ് ഡിജിറ്റല്‍ വാലറ്റ് വഴി ഒരു വ്യാപാരിക്ക് 2000 രൂപയോ അതില്‍ കൂടുതലോ നല്‍കുകയാണെങ്കില്‍, വ്യാപാരിയില്‍ നിന്ന് അതിന് ഒരു നിശ്ചിത ഫീസ് ഈടാക്കുമെന്നതാണ് പുതിയ വാര്‍ത്ത. ഈ പുതിയ നിയമം എന്താണ് പറയുന്നതെന്ന് വിശദമായി അറിയാം…

പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ അഥവാ PPIകള്‍ വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകള്‍ക്ക് എന്‍പിസിഐ ഇന്റര്‍ചേഞ്ച് ഫീസ് ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇടപാടിന്റെ മൂല്യം 2000 രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ PayTM, PhonePe പോലുള്ള ഡിജിറ്റല്‍ വാലറ്റുകളായ PPI-കള്‍ വഴി മാത്രം നടത്തുന്ന UPI പേയ്‌മെന്റുകള്‍ക്ക് 1.1 ശതമാനം ഫീസ് ഈടാക്കും.

കുറച്ചുകൂടി വിശദമാക്കുകയാണെങ്കില്‍, 2023 ഏപ്രില്‍ 1ന് ശേഷം ഒരു UPI user ഡിജിറ്റല്‍ വാലറ്റ് വഴി വ്യാപാരിക്ക് 2000 രൂപയോ അതില്‍ കൂടുതലോ നല്‍കുകയാണെങ്കില്‍, വ്യാപാരിയില്‍ നിന്ന് അതിന് ഒരു നിശ്ചിത ഫീസ് ഈടാക്കും. NPCI ഇതിനെ ഇന്റര്‍ചേഞ്ച് ഫീസ് എന്ന് പറയുന്നു. ബാങ്ക് അക്കൗണ്ടുകളിലൂടെയോ യുപിഐ ഇടപാടുകളിലൂടെയോ നടത്തുന്ന പേയ്‌മെന്റുകള്‍ എത്ര തുകയ്ക്കുള്ളതാണെങ്കിലും, ഇതിന് നിരക്ക് ഈടാക്കില്ല. അതായത്, സാധാരണ ഉപയോക്താക്കളെ ഈ പുതിയ നീക്കം ബാധിക്കില്ല.

Next Post

യു.കെ: യുകെയിലെ മലയാളി കുടുംബത്തിലെ 21 വയസ്സുകാരന്റെ മൃതദേഹം വീടിനു സമീപത്ത് പറമ്പില്‍ കണ്ടെത്തി

Fri Mar 31 , 2023
Share on Facebook Tweet it Pin it Email മലയാളി സ്റ്റുഡന്റ് പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന് ബറിയിലെ തന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയ അനുഗ്രഹ് അബ്രഹാമി(21)നെ കാണാതെയാവുകയായിരുന്നു. പിറ്റേന്ന് രാവിലെ വീടിനടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ അനുഗ്രഹ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസിനൊപ്പം പരിശീലനവും നേടുന്നുണ്ടായിരുന്നു. മൂന്നു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ഡിഗ്രിയുമായി […]

You May Like

Breaking News

error: Content is protected !!