യു.കെ: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു – ആദ്യദിവസം 11 ശതമാനം വര്‍ധന രേഖപ്പെടുത്തി

ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളുടെ സുരക്ഷ മറന്ന് രാഷ്ട്രീയം കളിക്കുന്നതായി ആരോപണം. ഇവരുടെ സമരങ്ങള്‍ മരണം വര്‍ദ്ധിപ്പിക്കുന്നതായി വാദം ഉയര്‍ന്നതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശമ്പളക്കാര്യത്തില്‍ നടത്തിയ ആദ്യ പണിമുടക്കില്‍ അധിക മരണങ്ങളില്‍ 11% വര്‍ദ്ധനവ് ഉണ്ടായെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് വ്യക്തമാക്കി. എന്‍എച്ച്എസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന രോഗികള്‍ക്ക് താല്‍ക്കാലികമായ തിരിച്ചടിയും, ബുദ്ധിമുട്ടുമാണ് സമരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാര്‍ച്ച് 13 മുതല്‍ 15 വരെ മൂന്ന് ദിവസങ്ങളിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയത്. ആ ഘട്ടത്തില്‍ 175,000 അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും റദ്ദായിരുന്നു. സമരം നടന്ന ആഴ്ചയിലും, തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളിലുമായി 22,571 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ശരാശരിയേക്കാള്‍ 11.1% അധികമായിരുന്നു ഈ മരണങ്ങള്‍. ഇതോടെയാണ് രോഗികളുടെ സുരക്ഷയേക്കാള്‍ രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നടപടിയെന്ന് ആരോപണം ശക്തമായത്. എന്നാല്‍ കണക്കുകള്‍ വ്യക്തമായ പഠനത്തിന് വിധേയമാക്കാതെ ആദ്യ ഘട്ട സമരങ്ങള്‍ക്കിടെ അധിക മരണങ്ങള്‍ നടന്നതായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ബിഎംഎ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫസര്‍ ഫിലിപ്പ് ബാന്‍ഫീല്‍ഡ് പറഞ്ഞു.

ഇതിനിടെ എന്‍എച്ച്എസില്‍ ഇലക്ടീവ് ട്രീറ്റ്മെന്റിനായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം മാസത്തിലും കുറവുണ്ടായെന്ന ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വന്നു. ഏറ്റവും തിരക്കേറിയ വിന്ററിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് എന്‍എച്ച്എസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നത് എടുത്ത് പറയേണ്ട കാര്യമാണ്.ഇലക്ടീവ് റിക്കവറി പ്ലാനില്‍ എന്‍എച്ച് പുരോഗതി കൈവരിക്കുന്നത് തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇലക്ടീവ് കെയറിനായി 18 മാസത്തിലധികം കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ മൂന്നിലൊന്ന് കുറവുണ്ടായിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതായത് ഇവരുടെ എണ്ണം നിലവില്‍ 29,778 ആണ്. ഇത്തരം ചികിത്സക്കായി ഒരു വര്‍ഷത്തിലധികം കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ 17,000 പേരുടെ കുറവുണ്ടായി . നിലവില്‍ ഇത്തരക്കാരുടെ എണ്ണം 362,498 പേരാണ്. എന്‍എച്ച്എസിലെ ജീവനക്കാര്‍ ഫെബ്രുവരിയില്‍ റെക്കോര്‍ഡ് ഭേദിക്കുന്ന രീതിയില്‍ രണ്ട് മില്യണ്‍ ചെക്കിംഗുകളും ടെസ്റ്റുകളും നടത്തിയതിനിടെയാണ് ഇലക്ടീവ് ട്രീറ്റ്മെന്റ് രംഗത്തും പുരോഗതി കൈവരിച്ചിരിക്കുന്നതെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇതിന് മുമ്പ് 1.9 മില്യണ്‍ ടെസ്റ്റുകള്‍ നടത്തിയ 2020ലായിരുന്നു ഇക്കാര്യത്തില്‍ റെക്കോര്‍ഡ് സ്ഥാപിക്കപ്പെട്ടിരുന്നത്. കാന്‍സര്‍ ആണെന്ന് സംശയിക്കുന്നവര്‍ക്ക് ഏറ്റവും വേഗത്തില്‍ ചികിത്സ നല്‍കുന്ന നിലവാരത്തിലേക്ക് എന്‍എച്ച്എസ് ഇതാദ്യമായി എത്തിചേച്ചേര്‍ന്നിരുന്നുപ്പെട്ടവരില്‍ മുക്കാല്‍ ഭാഗം പേര്‍ക്കും 28 ദിവസങ്ങള്‍ക്കം ചികിത്സ നല്‍കാന്‍ സാധിച്ചിട്ടുണ്ട്.കാന്‍സര്‍ സര്‍വീസുകള്‍ക്ക് വര്‍ധിച്ച ഡിമാന്റേറി വരുന്ന സാഹചര്യത്തിലാണ് എന്‍എച്ച്എസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Next Post

ഒമാന്‍: ഒമാന്‍-കേരള സെക്ടറുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്പനികള്‍

Sat Apr 15 , 2023
Share on Facebook Tweet it Pin it Email ഒമാന്‍-കേരള സെക്ടറുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്ബനികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍. പെരുന്നാളിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ വരെ 50 റിയാലില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഒമാന്‍-കേരള സെക്ടറുകളിലേക്ക് മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയര്‍ന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ […]

You May Like

Breaking News

error: Content is protected !!