കുവൈത്ത്: ചെമ്ബ്‌ കേബിള്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍

കുവൈത്ത്സിറ്റി: ചെമ്ബ് കേബിള്‍ മോഷണം നടത്തിയതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാലു പേര്‍ അറസ്റ്റിലായി. രാജ്യത്തുടനീളമുള്ള ചെമ്ബ് കേബിള്‍ മോഷണങ്ങള്‍ സംബന്ധിച്ച കര്‍ശനമായ തിരച്ചിലും അന്വേഷണത്തിലുമാണ് പ്രതികള്‍ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്.

പിടിയിലായവര്‍ ഏഷ്യൻ പൗരന്മാരാണ്.

ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് കേബിള്‍ മുറിക്കുന്നതിനിടെയാണ് പ്രതികളിലൊരാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് മോഷ്ടിച്ച വസ്തുക്കളും കേബിള്‍ മുറിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തുടരന്വേഷണത്തില്‍ മറ്റുള്ളവരും പിടിയിലായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Next Post

യു.കെ: പുതുവര്‍ഷം പിറന്നു, ഇമിഗ്രേഷന്‍ നിയമം മാറി, വിദേശവിദ്യാര്‍ഥികള്‍ക്ക് ഇനി കുടുംബ വിസ ലഭിക്കില്ല

Mon Jan 1 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: 2024, ജനുവരി 1. പുതുവര്‍ഷം ആഗതമായിരിക്കുന്നു. ഇതോടൊപ്പം പല മാറ്റങ്ങളും തേടിയെത്താം. അതില്‍ ഏറ്റവും പ്രധാനമാണ് കുടിയേറ്റക്കാരെ ബാധിക്കുന്ന ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍. ലീഗല്‍ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പാടാക്കി നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള നിയമങ്ങള്‍ ഇന്ന് മുതല്‍ ബ്രിട്ടനില്‍ നിലവില്‍ വരികയാണ്. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക് വരും. ന്യായീകരണമില്ലാത്ത രീതികള്‍ക്കാണ് വിലക്ക് […]

You May Like

Breaking News

error: Content is protected !!