കുവൈത്ത്: സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്

സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കുവൈത്ത് വാണിജ്യ മന്ത്രാലയം ഇളവ് വരുത്തി. കുവൈത്തില്‍ പഴയ ഹാള്‍മാര്‍ക്കിങ് മുദ്രകള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെയ് 30 വരെ വില്‍ക്കുവാനും പ്രദര്‍ശിപ്പിക്കുവാനും അനുമതി നല്‍കുമെന്ന് വാണിജ്യ മന്ത്രലായം അറിയിച്ചു.

പുതുക്കിയ തീരുമാനപ്രകാരം പഴയ ഹാള്‍മാര്‍ക്കിങ് മുദ്രകളുള്ള സ്വര്‍ണാഭരണങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ ആഭരണത്തില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡാറ്റ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അതോടപ്പം സീല്‍ ചെയ്യാന്‍ ബാക്കിയുള്ള ആഭരണങ്ങള്‍ ഹാള്‍മാര്‍ക്കിങ് സീല്‍ ചെയ്യുന്നതിനായുള്ള അപ്പോയിന്റ്‌മെന്റ് വിവരങ്ങള്‍ അടങ്ങിയ അറിയിപ്പ് കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

യു.കെ: ബ്രിട്ടനില്‍ പഠിക്കാനുള്ള അപേക്ഷകളില്‍ മുക്കാല്‍ഭാഗം ആണ്‍കുട്ടികള്‍ അപേക്ഷകളില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Wed Feb 15 , 2023
Share on Facebook Tweet it Pin it Email ഡാറ്റാഎച്ച്ഇ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരമാണ് വന്‍തോതില്‍ പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തോട് മുഖം തിരിക്കുന്നതായി വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്ക് ഇപേക്ഷിക്കുന്ന യുവതികളുടെ എണ്ണത്തില്‍ 10,000 പേരുടെ കുറവ് ആണ് ഉള്ളത്.ഈ വര്‍ഷം നഴ്സിംഗ്, ടീച്ചിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകളില്‍ വന്ന കുറവാണ് ഈ കണക്കുകളിലേക്ക് പ്രധാനമായി സംഭാവന ചെയ്തതെന്നാണ് കരുതുന്നത്. മഹാമാരി കാലത്ത് നഴ്സിംഗ് പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. […]

You May Like

Breaking News

error: Content is protected !!