യു.കെ: യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ എം.കെ. രാമചന്ദ്രന്‍ അന്തരിച്ചു

ലണ്ടന്‍: യുകെയിലെ ആദ്യകാല മലയാളി ഡോക്ടര്‍ എം. കെ. രാമചന്ദ്രന്‍ (86) അന്തരിച്ചു. കോഴിക്കോട് സ്വദേശിയായ ഡോ.എം.കെ രാമചന്ദ്രന്‍ മാര്‍ച്ച് 16 നാണ് അന്തരിച്ചത്. സംസ്‌കാരം 26 ന് നടക്കും. ഭാര്യ: കോളിയോട്ട് രമ. മക്കള്‍: റമീന (യുഎസ്എ.), റസ്സീത്ത (ലണ്ടന്‍), രാഹേഷ് (ലണ്ടന്‍). മരുമകന്‍: യാന്‍വില്യം. പരേതരായ മണ്ണോത്ത് കുളങ്ങര ഉണിച്ചോയി (പുഷ്പ തിയേറ്റര്‍ സ്ഥാപകന്‍), അമ്മു എന്നിവരാണ് മാതാപിതാക്കള്‍. 1960 ല്‍ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഡോ. എം. കെ. രാമചന്ദ്രന്‍ 1974 ലാണ് യുകെയില്‍ എത്തുന്നത്. യുകെയില്‍ ഹാര്‍ട്ട്പൂള്‍ ഹോസ്പിറ്റലില്‍ നിന്നും പീഡിയാട്രിക്സില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയ ശേഷം ഡംബാര്‍ട്ടണ്‍, ഡബ്ലിന്‍, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു.

തുടര്‍ന്ന് 1978ല്‍ എസക്‌സിലെ ഈസ്റ്റ് ടില്‍ബറിക്ക് സമീപമുള്ള ലിന്‍ഫോര്‍ഡിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഹാളില്‍ പ്രാക്ടീസ് ആരംഭിച്ചു. അലോപ്പതി ചികിത്സയോടൊപ്പം തന്നെ അക്യുപങ്ചര്‍, ആയുര്‍വേദം (ഇന്ത്യന്‍ ഹോളിസ്റ്റിക് തെറാപ്പി) എന്നിവയില്‍ ഡിപ്ലോമ നേടിയ ഡോ. എം. കെ. രാമചന്ദ്രന്‍ 1985ല്‍ ഹോമിയോപ്പതിയില്‍ ബിരുദം നേടി. തുടര്‍ന്ന് റോയല്‍ ലണ്ടന്‍ ഹോമിയോപ്പതിക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയും ഹാര്‍ലി സ്ട്രീറ്റില്‍ ഹോമിയോപ്പതി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ചാള്‍സ് മൂന്നാമന്‍ രാജാവുമായി ഏറെ അടുപ്പം പുലര്‍ത്തുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

Next Post

ഒമാന്‍: എയര്‍ ഇന്ത്യ എക്സ്പ്രസ്, തിരുവനന്തപുരത്തേക്ക് ദിനേന സര്‍വിസ്, കണ്ണൂരിലേക്കും വര്‍ധിപ്പിക്കുന്നു

Thu Mar 21 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: മസ്കത്തില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സർവിസ് നടത്താൻ തുടങ്ങിയത് യാത്രക്കാർക്ക് സൗകര്യമായി. കണ്ണൂരിലേക്കുള്ള സർവിസുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ചായി വർധിപ്പിക്കും. ഇതോടെ യാത്രാപ്രയാസം ഏറെ നേരിടുന്ന കണ്ണൂർ യാത്രക്കാർക്ക് നേരിയ ആശ്വാസമാകും. നിലവില്‍ എയർ ഇന്ത്യ എക്സ്പ്രസ് നാല് സർവിസുകളാണ് കണ്ണൂരിലേക്ക് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ […]

You May Like

Breaking News

error: Content is protected !!