ഒമാന്‍: ഒമാന്‍-ഇന്ത്യന്‍ ചേംബറുകള്‍ ധാരാണാപത്രം ഒപ്പിട്ടു

ഒമാന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും (ഒ.സി.സി.ഐ) ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും (ഐ.എന്‍.എം.ഇ.സി.സി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഒമാനിലെയും ഇന്ത്യയിലെയും സാമ്ബത്തിക, വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ധാരണയിലെത്തിയത്. ഒമാന്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ അല്‍ യൂസഫും ഇന്‍ഡോ ഗള്‍ഫ് ചേംബര്‍ ചെയര്‍മാന്‍ ഡോ. എന്‍.എം. ഷറഫുദ്ദീനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ഏഴര ബില്യണ്‍ യു.എസ് ഡോളറിലധികം നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ -ഒമാന്‍ സംയുക്ത സംരംഭങ്ങളാണ് ഒമാനിലുള്ളതെന്ന് ഡോ. എന്‍.എം. ഷറഫുദ്ദീന്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം, ഖനനം, ടൂറിസം എന്നിവയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍, ഐ.എന്‍.എം.ഇ.സി.സി സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍, ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്‍, ആക്ടിംഗ് പ്രസിഡന്റ് മൊഹിയുദ്ദീന്‍ ബിന്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: കുവൈത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് തിരിക്കുന്നു

Thu Mar 23 , 2023
Share on Facebook Tweet it Pin it Email കുവൈറ്റില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് തിരിക്കുന്നു. രാജ്യത്ത് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പിനോ ഗാര്‍ഹിക ജീവനക്കാര്‍ വലിയ തോതില്‍ കുവൈറ്റ് വിടുന്നത്. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി മാധ്യമങ്ങള്‍ അറിയിച്ചു. അതേപോലെ ഫിലിപ്പീന്‍സ് എംബസിയില്‍ അഭയം തേടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ […]

You May Like

Breaking News

error: Content is protected !!