ഒമാന്‍: ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഒമാന്‍- ഈജിപ്ത് ധാരണ

മസ്‌കത്ത്: വരുമാന- മൂലധനനികുതി വെട്ടിപ്പും തടയുന്നതിനും ഇരട്ടനികുതി ഒഴിവാക്കുന്നതിനും ഒമാനും ഈജിപ്തും കരാറിലും ധാരണാപത്രത്തിലും ഒപ്പുവെച്ചു.

ഒമാൻ ധനകാര്യ മന്ത്രി സുല്‍ത്താൻ ബിൻ സലേം അല്‍ ഹബ്‌സിയും ഈജിപ്ത് ധനകാര്യ മന്ത്രി ഡോ. മുഹമ്മദ് മുഐത്തുമാണ് കരാറില്‍ ഒപ്പുവെച്ചത്. സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഈജിപ്ത് സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കരാറില്‍ എത്തിയത്.

ഒമാനിലെ നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്ബത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി ഒമാനി-ഈജിപ്ഷ്യൻ ബിസിനസ് ഫോറം കൈറോയില്‍ യോഗം ചേര്‍ന്നു.

Next Post

കുവൈത്ത്: തര്‍ക്കത്തിനിടെ അച്ഛനെ വെടിവെച്ചുകൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍

Mon May 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം അച്ഛനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചില്‍. കഴിഞ്ഞ ദിവസം അല്‍ ഫിര്‍ദൗസിലായിരുന്നു സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ക്രിമിനല്‍ […]

You May Like

Breaking News

error: Content is protected !!