കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ എംബസി അബ്ദലി പ്രദേശത്ത് ‘കോണ്‍സുലര്‍-ലേബര്‍-മെഡിക്കല്‍’ ക്യാമ്ബ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അബ്ദലി ഫാം (ഇറാഖ് ബോര്‍ഡര്‍) ഏരിയയില്‍ ‘കോണ്‍സിലര്‍-ലേബര്‍-മെഡിക്കല്‍’ ക്യാമ്ബ് സംഘടിപ്പിച്ചത്.

അബ്ദാലി -സുബിയ റോഡില്‍ ചെറിയ ജാമിഅയ്ക്ക് സമീപം ഫലാഹ അല്‍ ഫദാദ് അല്‍ അസിമെയില്‍ രാവിലെ 9 മുതലായിരുന്നു ക്യാമ്ബ്.

ഇന്ത്യന്‍ സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക,ഫസ്റ്റ് സെക്രട്ടറി കമല്‍ സിംഗ് റാത്തോര്‍, മൂന്ന് ക്യാമ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരീട്ട് വിലയിരുത്തി.ലേബര്‍ വിഭാഗം മേധാവി അനന്ത സുബ്രഹ്‌മണ്യ അയ്യര്‍, കൗണ്‍സിലര്‍ വിഭാഗം മേധാവി അഞ്ചിത കേശ്വാസ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ക്യാമ്ബ്.

400-ല്‍ അധികം പേര്‍ ക്യാമ്ബില്‍ സംബന്ധിച്ചു. പാസ്പോര്‍ട്ട് പുതുക്കല്‍, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എക്സ്ട്രാക്‌ട്, പവര്‍ ഓഫ് സിഗ്നേച്ചര്‍ തുടങ്ങി വിവിധതരം അറ്റസ്റ്റേഷനുകളും സര്‍വീസുകളും ക്യാമ്ബില്‍ നല്‍കുകയുണ്ടായി.

കുടുതലും ലേബര്‍ വിഭാഗം പരാതികളാണ് ക്യാമ്ബില്‍ ഉയര്‍ന്നത്.ഇഖാമ തീര്‍ന്നവരാണ് അധികവും ക്യാമ്ബില്‍ എത്തിയത്.മെഡിക്കല്‍ പരിശോധനയിയ്ക്ക് നല്ല രീതിയിലുള്ള പ്രതികരണവും ഉണ്ടായിരുന്നു. എന്നാല്‍,പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്ക് വേണ്ടത്ര ആവശ്യക്കാരുണ്ടായിരുന്നില്ല.

വിദുര സ്ഥലത്ത് നിന്ന് എംബസിയില്‍ എത്തുവാന്‍ കഴിയാത്തവര്‍ക്കായിട്ടാണ് ഇത്തരം ക്യാമ്ബുകള്‍ ഒരുക്കിയിരിക്കുന്നത്.

ഡേ:ആദര്‍ശ് സൈ്വക സ്ഥാനപതിയായ ശേഷമാണ് ഒറ്റപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ച്‌ എംബസി സേവനങ്ങള്‍ക്ക് പ്രത്യേക ക്യാമ്ബ് ക്രമീകരിച്ച്‌ തുടങ്ങിയത്.വാരാന്ത്യ അവധി ദിനങ്ങള്‍ ക്യാമ്ബ് നടത്തുന്നതിനാല്‍ പങ്കാളിത്വം കൂടുതലാണ്.

ആദ്യ ക്യാമ്ബ് ഫെബ്രുവരിയില്‍ അല്‍ വഫ്ര(സൗദി അറേബ്യ അതിര്‍ത്തി) കോപ്പറേറ്റീവ് സൊസൈറ്റിയുടെ സമീപമുള്ള ഫൈസല്‍ ഫാമില്‍ വച്ചായിരുന്നു.രണ്ടാമത്തേത് മാര്‍ച്ച്‌ മാസത്തില്‍ ജഹ്‌റ എരിയായിലും.

എംബസിയില്‍ ആഴ്ച തോറും നടക്കുന്ന ഓപ്പണ്‍ ഹൗസുകള്‍ക്ക് കൂടാതെയാണ് വിദൂര പ്രദേശങ്ങളിലേക്ക് ഇറങ്ങി ചെന്ന് സേവനം നല്‍കുകയെന്നത് പരിഷ്‌ക്കാരം നടപ്പാക്കിയത്.

എംബസിയിലെ കോണ്‍സുലര്‍-വിഭാഗം ജീവനക്കാരും ,ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ സേവനത്തോടെയുമായിരുന്നു മെഡിക്കല്‍ ക്യാമ്ബ്.

Next Post

യു.കെ: പുതിയ റെന്‍റെല്‍ നിയമം യുകെയില്‍ ആശങ്ക പരത്തുന്നു

Thu May 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ റെന്റല്‍ റിഫോംസ് ബില്ലിനെ കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഉയരുന്നത്. കാരണമില്ലാതെ വാടകക്കാരനെ ഒഴിപ്പിക്കാന്‍ ഉടമക്കാവില്ല എന്നിരിക്കുമ്പോള്‍ തന്നെ ചില ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ നിന്നും ഇത് വാടകക്കാരെ തടയുന്നുമുണ്ട്. വാടകക്ക് താമസിക്കുന്നവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരെ എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ ഉടമക്കാവും. ഇത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ […]

You May Like

Breaking News

error: Content is protected !!