കുവൈത്ത്: തൊഴില്‍ വിസ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി

കുവൈത്ത് സിറ്റി: തൊഴില്‍ വിസ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കി കുവൈത്ത്. നിലവില്‍ ഓണ്‍ലൈന്‍ ആയും ബന്ധപ്പെട്ട ഓഫീസുകളില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജനുവരി മുതല്‍ മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ വഴിയാക്കാക്കുമെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

അതേസമയം ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്കും കുടുംബ വിസയില്‍ നിന്ന് കമ്ബനിയിലേക്കും ഒരേ സ്‌പോണ്‍സറുടെ കീഴില്‍ മറ്റൊരു സ്ഥാപനത്തിലേക്കും വിദ്യാര്‍ഥി വിസ തൊഴില്‍ വിസയിലേക്കും മാറ്റുന്നതിനുള്ള അതോറിറ്റി വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

Next Post

കുവൈത്ത്: സുലൈഖിയ പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Mon Nov 29 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സുലൈഖിയ പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 70 വയസുള്ള സ്ത്രീയും, 23 വയസുള്ള മകളും, 14 വയസുള്ള പേരക്കുട്ടിയുമാണ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പൗരത്വരഹിതരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

You May Like

Breaking News

error: Content is protected !!