ഒമാൻ: ബഹ്റൈൻ ഒമാൻ ബന്ധം ശക്തം – ഹമദ് രാജാവ്

മനാമ: ബഹ്‌റൈൻ-ഒമാൻ ബന്ധം ശക്തമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ. ഈ ബന്ധം ദൃഢമായി നിലനിര്‍ത്തുന്നതിന് ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് വഹിക്കുന്ന പങ്കിനെ ഹമദ് രാജാവ് ബിൻ ഈസ ആല്‍ ഖലീഫ അഭിനന്ദിച്ചു. ഒമാൻ സംസ്കാരിക, യുവജന, കായിക മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദിനെ മനാമയിലെ അല്‍ സഫ്രിയ പാലസില്‍ രാജാവ് സ്വീകരിച്ചു. സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകള്‍ അദ്ദേഹം രാജാവിന് കൈമാറി. സയ്യിദ് ദീ യസിനെ ഹമദ് രാജാവ് അഭിനന്ദിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് ശൈഖ് ഈസ ബിൻ സല്‍മാൻ അല്‍ ഖലീഫ ഫസ്റ്റ് ക്ലാസ് മെഡല്‍ സമ്മാനിക്കുകയും ചെയ്തു. രാജ്യ സന്ദര്‍ശനവേളയില്‍ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ആതിഥ്യമര്യാദയെയും പ്രകീര്‍ത്തിച്ച സയ്യിദ് ദീ യസിൻ ബിൻ ഹൈതം അല്‍ സഈദ് തന്റെ നന്ദിയും സ്നേഹവും അറിയിച്ചു.

Next Post

ഒമാൻ : ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ചു.

Tue Jan 9 , 2024
Share on Facebook Tweet it Pin it Email ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച്‌ കൊണ്ട് ഒമാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ […]

You May Like

Breaking News

error: Content is protected !!