കുവൈത്ത്: കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു

കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇന്ത്യക്കാരെയും നേപ്പാളികളെയും റിക്രൂട്ട് ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ നിയമനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

900 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്നാണ് സൂചനകള്‍. ഇതിനായി പ്രതിനിധി സംഘങ്ങളെ ഇന്ത്യയിലേക്കും നേപ്പാളിലേക്കും ഉടന്‍ അയക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ അധ്യയന വര്‍ഷത്തില്‍ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികള്‍ക്ക് വിനിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ചട്ടങ്ങള്‍ക്കനുസൃതമായി നിശ്ചിതയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, 45 വയസ്സിന് താഴെയുള്ളവര്‍, കുവൈത്തിലെ അമ്മമാരുടെ കുട്ടികള്‍, ജി.സി.സി പൗരന്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയും നിശ്ചയിച്ചിരുന്നു. ഇത്തരം അപേക്ഷകര്‍ കുറവായതിനാലാണ് ഇന്ത്യ, നേപ്പാള്‍ സ്വദേശികളെ പരിഗണിക്കുന്നതെന്നാണ് സൂചന.

Next Post

യുകെ: ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലറായി പഞ്ചാബ് സ്വദേശിനി ചുമതലയെടുത്തു

Thu Mar 9 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടന്റെ ഔദ്യോഗിക ചുമതലകളിലേക്ക് റിഷി സുനകിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുന്ന ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലറായി ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ടിവി പ്രസന്ററുമായ അനിത റാണി നസ്രാനാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനക് എത്തിയതിനു പിന്നാലെ രാജ്യത്തിന് അഭിമാനമായി വീണ്ടും മാറുകയാണ് ഇന്ത്യന്‍ വംശജയായ അനിത റാണി. പഞ്ചാബ് […]

You May Like

Breaking News

error: Content is protected !!