ഒമാന്‍: ഒമാന്‍ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു

മസ്‌കത്ത്: ഇറാനിയന്‍ നഗരമായ മശ്ഹദിലേക്കും കസാഖ്സ്ഥാനിലെ അല്‍ മാതിയിലേക്കും പുതിയ വിമാന സര്‍വീസുകള്‍ നടത്താന്‍ ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. ഇറാനിലെ സലാം എയറിന്‍റെ മൂന്നാമത്തെ സെക്ടറും കസാഖ്സ്ഥാനിലെ ആദ്യ സര്‍വീസുമാണിത്.

ഈ മാസം 21നാണ് മസ്കത്തില്‍ നിന്ന് മശ്ഹാദിലേക്ക് സര്‍വീസ് ആരംഭിച്ചത്. അല്‍ മാതിയിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. ഇരു രാജ്യങ്ങളിലേക്കും സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതിനാലാണ് പുതിയ സര്‍വീസ് ആരംഭിച്ചതെന്ന് സലാം എയര്‍ അധികൃതര്‍ പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്ത് ദേശീയ ദിനാഘോഷം - വാട്ടര്‍ ബലൂണ്‍ ഏറില്‍ നിരവധി പേര്‍ക്ക് പരുക്ക്

Mon Feb 27 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ ദിനാഘോഷ വേളയില്‍ വാട്ടര്‍ പിസ്റ്റള്‍ പ്രയോഗത്തിലും വെള്ളം നിറച്ച ബലൂണ്‍ കൊണ്ടുള്ള ഏറിലും നിരവധി പേര്‍ക്ക് പരുക്ക്. 167 പേരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പേര്‍ക്കും കണ്ണുകള്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി അല്‍ ബഹര്‍ ആശുപത്രിയിലേക്ക് മാറ്റി. കണ്ണുകളില്‍ ഏല്‍ക്കുന്ന നേരിയ പ്രഹരം […]

You May Like

Breaking News

error: Content is protected !!