കുവൈത്ത്: വാഹനമോടിക്കുന്ന പ്രവാസികള്‍ക്കിടയില്‍ കനത്ത പരിശോധന – ഇത് വരെ പിന്‍വലിച്ചത് 1,000-ല്‍ അധികം ലൈസന്‍സുകള്‍

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്താനായി കര്‍ശന പരിശോധനകളുമായി കുവൈറ്റ്.

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ പ്രവാസികളുടെ 1000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചതായാണ് വിവരം.

കണക്കുകള്‍ പ്രകാരം പ്രതിദിനം 23 ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് നിയമലംഘനം ചൂണ്ടിക്കാട്ടി പിന്‍വലിച്ചത്. ശമ്ബളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴില്‍ എന്നിങ്ങനെ ലൈസന്‍സ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാത്തത് കൊണ്ടാണ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുന്നത്.

ലൈസന്‍സ് പിന്‍വലിച്ച ശേഷം വാഹനമോടിക്കുന്ന പ്രവാസികളെ പിടികൂടി രാജ്യത്തെ നിയമം ലംഘിച്ചതിന് നാടുകടത്താനാണ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പട്രോളിംഗ് ടീമുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. നിയമപ്രകാരം പ്രവാസികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ കഴിയില്ല. കൂടാതെ റദ്ദാക്കിയ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചും വാഹനമോടിക്കാനാകില്ല. പ്രവാസികള്‍ വാഹനം സ്വന്തമാക്കുന്നത് നിയന്ത്രിക്കാനും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കുവൈറ്റ്. ഈ പദ്ധതി പ്രകാരം അടുത്ത വര്‍ഷം മുതല്‍ പ്രവാസികള്‍ ഒന്നിലധികം വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് നിയമപ്രകാരം വിലക്കേര്‍പ്പെടുത്തുമെന്നാണ് വിവരം.

Next Post

ഒമാൻ: അത്ഭുതമായി ലോകകപ്പിലെ ഒമാന്‍ ജ്യോതിഷി - തോല്‍ക്കുന്നവരെ പ്രവചിക്കും!

Sun Dec 18 , 2022
Share on Facebook Tweet it Pin it Email ദോഹ: ഫിഫ ലോകകപ്പില്‍ പലരും ഇതുവരെ പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ ചിലതൊക്കെ ശരിയായി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഖത്തറില്‍ നിന്ന് ഒരു ജ്യോതിഷി ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഇതുവരെ നടത്തിയ പ്രവചനങ്ങളില്‍ 95 ശതമാനവും കിറുകൃത്യം. ഇപ്പോള്‍ ടീമുകള്‍ പോലും ആ ജ്യോതിഷിയുടെ ഫലത്തെ ഭയന്നാണ് ജീവിക്കുന്നത്. ഇയാള്‍ എന്തെല്ലാം പ്രവചിക്കുന്നുവോ അതിനനുസരിച്ച്‌ മത്സരം ഫലം സംഭവിക്കുന്നുവെന്നാണ് ആരാധകര്‍ പോലും വിശ്വസിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!