ഒമാന്‍: വേനല്‍കാല ടൂറിസം സജീവമാക്കാന്‍ കാമ്ബയിനുമായി ഒമാന്‍ ടൂറിസം മന്ത്രാലയം

വേനല്‍കാല ടൂറിസം സജീവമാക്കാൻ കാമ്ബയിനുമായി ഒമാൻ ടൂറിസം മന്ത്രാലയം. ‘ചേഞ്ച് ദ അറ്റ്മോസ്ഫിയര്‍’ എന്നു പേരിട്ടിരിക്കുന്ന കാമ്ബയിനിലൂടെ പൈതൃകവും ടൂറിസ്റ്റ് സൈറ്റുകളും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പരിചയപ്പെടുത്തും. ജൂണ്‍ 15ന് ആരംഭിച്ച കാമ്ബയിൻ ആഗസ്റ്റ് 31വരെ തുടരും.

ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് ക്രിയാത്മകമായി പ്രയോജനം ചെയ്യുക എന്നതാണ് മന്ത്രാലയം കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നത്. മ്യൂസിയങ്ങള്‍, വാണിജ്യ, വിനോദ കേന്ദ്രങ്ങള്‍, താരതമ്യേനെ ചൂട് കുറഞ്ഞ പ്രദേശങ്ങളായ ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍, കൂടാതെ തെക്കൻ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലെ ബീച്ചുകള്‍, സമുദ്ര പ്രവര്‍ത്തനങ്ങള്‍ മറ്റുമാണ് കാമ്ബയിനിലൂടെ എടുത്തുകാണിക്കുന്നത്.

Next Post

കുവൈത്ത്: കല കുവൈത്ത് അവധിക്കാല മാതൃഭാഷ ക്ലാസുകള്‍ ആരംഭിച്ചു

Sat Jun 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് കഴിഞ്ഞ 32 വര്‍ഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല മാതൃഭാഷ ക്ലാസുകള്‍ ആരംഭിച്ചു. കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തില്‍ അബ്ബാസിയ, ഫഹാഹില്‍, അബൂ ഹലീഫ, സാല്‍മിയ മേഖലകളിലായി 25 ല്‍ അധികം ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിട്ടുള്ളത്. […]

You May Like

Breaking News

error: Content is protected !!