കുവൈത്ത്: കല കുവൈത്ത് അവധിക്കാല മാതൃഭാഷ ക്ലാസുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് കഴിഞ്ഞ 32 വര്‍ഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല മാതൃഭാഷ ക്ലാസുകള്‍ ആരംഭിച്ചു.

കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തില്‍ അബ്ബാസിയ, ഫഹാഹില്‍, അബൂ ഹലീഫ, സാല്‍മിയ മേഖലകളിലായി 25 ല്‍ അധികം ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിട്ടുള്ളത്.

കല കുവൈത്ത് ജനറല്‍ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് ശൈമേഷ് കെ കെ, ജോയിന്റ് സെക്രട്ടറി പ്രജോഷ്, മാതൃഭാഷ കേന്ദ്ര സമിതി ജനറല്‍ കണ്‍വീനര്‍ അനൂപ് മങ്ങാട്ട്, കല കുവൈറ്റ് മേഖലാ സെക്രട്ടറിമാര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മാതൃഭാഷ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു, കൂടുതല്‍ ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://forms.gle/9AGVHh9P5EvZsRpW6 .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;90039594 , 95535413 , 51711055
അബ്ബാസിയ – 66646578, സാല്‍മിയ – 94493263, അബുഹലീഫ – 67065688, ഫഹാഹീല്‍ – 97212481

Next Post

ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക വിവരങ്ങള്‍ ചോര്‍ത്തുന്ന 101 ആപ്പുകളെ പൂട്ടി ഗൂഗിള്‍

Sat Jun 17 , 2023
Share on Facebook Tweet it Pin it Email ഉപഭോക്താക്കളില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 101 ഓളം ആപ്ലിക്കേഷനുകളെ പ്ലേ സ്‌റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍. ടെക്ക് ലോകത്തെ സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് നിരവധി ആപ്പുകളില്‍ കടന്ന് കയറിയ ഈ സ്‌പൈവെയറിനെ കണ്ടെത്തിയത്. സ്പിന്‍ ഒകെ എന്ന സ്‌പൈ വെയറാണ് ആപ്പുകള്‍ വഴി ഉപഭോക്താക്കളുടെ ഡിവൈസുകളില്‍ കടന്ന് കയറി ഡേറ്റകള്‍ ചോര്‍ത്തുകയും, […]

You May Like

Breaking News

error: Content is protected !!