കുവൈത്ത്: പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ കുവൈത്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍

കുവൈത്ത് സിറ്റി: പൊതുമേഖലയിലെ ജോലി അവസരങ്ങള്‍ കുവൈത്തി പൗരന്മാര്‍ക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍-സദൂണ്‍.

ഇതുസംബന്ധിച്ച നിര്‍ദേശം അദ്ദേഹം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചു. യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂ.

അതോടൊപ്പം സമാനമായ ജോലികള്‍ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടേതിനേക്കാള്‍ ഉയര്‍ന്ന ശമ്ബളം ഇവര്‍ക്ക് നല്‍കരുതെന്നും അല്‍-സദൂണ്‍ നിര്‍ദേശിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും സാമ്ബത്തിക അഭിവൃദ്ധിക്കും സ്വദേശിവത്കരണം ശക്തി പകരും. ഇതിലൂടെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും കഴിയുമെന്ന് അല്‍-സദൂണ്‍ പറഞ്ഞു.

Next Post

യു.കെ: കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ കാമുകിയുടെ കൂട്ടുകാരി തടയാന്‍ ശ്രമിച്ചു കുപിതനായ യുവാവ് ആ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

Thu Sep 28 , 2023
Share on Facebook Tweet it Pin it Email ക്രോയ്ഡോണിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് 15-കാരി മരണം ഏറ്റുവാങ്ങിയത്. മുന്‍ കാമുകിയെ തിരികെ നേടാനായി പൂക്കളുമായി എത്തിയ 17 കാരനായ വിദ്യാര്‍ത്ഥിയാണ് വിഷയത്തില്‍ ഇടപെട്ട സുഹൃത്തിനെ കുത്തിക്കൊന്നത്. ബസില്‍ വെച്ചുണ്ടായ പ്രശ്നങ്ങളാണ് ക്രോയ്ഡോണിലെ തെരുവില്‍ വെച്ച് തീര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വൈറ്റ്ഗിഫ്റ്റ് സ്‌കൂളിലേക്ക് പോകവെയാണ് എലിയാന എന്ന 15-കാരി കൊല ചെയ്യപ്പെട്ടത്. […]

You May Like

Breaking News

error: Content is protected !!