ഒമാന്‍: ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബിസിനസ് മീറ്റ് ഒമാന്‍ ചെമ്ബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ചു

ഒമാന്‍: വാണിജ്യ രംഗത്തെ നവീന വിവര സാങ്കേതിക മികവിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ഒമാൻ ചെമ്ബര്‍ ഓഫ് കോമേഴ്‌സ് ഹാളിലാണ് വിവിധ മേഖലയിലെ വാണിജ്യ, സാമ്ബത്തിക വിദഗ്ധരും, നിരീക്ഷകരും, ബിസിനസ് – വിവര സാങ്കേതിക യൂണിവേഴ്സിറ്റികളിലെ പ്രഗത്ഭരായ അധ്യാപകരെയും ഉള്‍പ്പെടുത്തി ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബൈനിയല്‍ കോണ്‍ഫറൻസിന്റെ ഭാഗമായി ഡോ:ഷെറിമോന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. ഡോ.കബാലി സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നല്‍കി.

ഡബ്ല്യുഎംസി ഗ്ലോബല്‍ എൻആര്‍ഐ ഫോറം ചെയര്‍മാൻ മൂസകോയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാൻ ജോണി കുരുവിളയെ മൊമെന്റോ നല്‍കി ആദരിക്കുകയുണ്ടായി. തുടര്‍ന്ന് ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്ബില്‍ മോഡറേറ്റാറായ ബിസിനസ് സെമിനാറില്‍ അബ്ദുല്‍ ലത്തീഫ് മുഹ്ദീൻ, നസീര്‍ അല്‍ നഹിയ, ഡോ.മാത്യു ഫിലിപ്പ്, ഡോ. അറാബി മദ്ബോലി, ഡോ. സുബ്രമണ്യം മുത്തുരമൻ, ഡോ. ഡേവിസ് കാലൂകാരൻ, ഡോ. അഫ്ഷാൻ യൂനിസ്, ഡോ. രാമലിംഗം ധര്‍മലിംഗം, യുസഫ് അലി ഹുസൈനി എന്നിവര്‍ പങ്കെടുക്കുകയും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ ഡിലിഗേറ്റുകളുടെ സംശയ നിവാരണ വേദിയും ഒരുക്കുകയുണ്ടായി.

ഗ്ലോബല്‍, മിഡിലീസ്റ്റ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങുകള്‍ക്ക് ഒമാൻ പ്രൊവിൻസ് ചെയര്‍മാൻ ടി. കെ. വിജയൻ, പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സെക്രട്ടറി സി.എ ബിജു, ട്രഷറര്‍ രാജീവ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് ഏകോപനം നല്‍കി. മിഡിലീസ്റ്റ് യൂത്ത് ഫോറം സെക്രട്ടറി ജോജോ ജോസഫ് നന്ദി പറഞ്ഞതായി മീഡിയ ചെയര്‍മാൻ വി.എസ്‌.ബിജുകുമാര്‍ അറിയിച്ചു.

Next Post

കുവൈത്ത്: ഐ.എസ്.കെ കുവൈത്ത് 'വൈഷ്ണവം - 2023' സംഘടിപ്പിച്ചു

Tue May 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈറ്റ് ചാപ്റ്റര്‍ ‘വൈഷ്ണവം – 2023’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമ നിര്‍മ്മാതാവും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ജനറല്‍ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് […]

You May Like

Breaking News

error: Content is protected !!