കുവൈത്ത്: താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഒമ്ബത് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഏഴു പേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരാണ്. ഒരാള്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചു വരികയായിരുന്നു. മറ്റൊരാളുടെ റെസിഡന്‍സ് കാലാവധി അവസാനിച്ചിരുന്നു. അറശ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Next Post

ഒമാന്‍: റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ 5 സൈറ്റുകള്‍ നിക്ഷേപത്തിന് നല്‍കാന്‍ ഒമാന്‍

Wed Sep 28 , 2022
Share on Facebook Tweet it Pin it Email മസ്കറ്റ് : പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നല്‍കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകള്‍ നല്‍കും. മസ്കറ്റില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശില്‍പശാലയിലാണ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവര്‍ക്ക് പാര്‍പ്പിടം നല്‍കുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി […]

You May Like

Breaking News

error: Content is protected !!