ഒമാന്‍: ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, സെന്റ് ഫോര്‍ട്ട് തലശ്ശേരി കിരീടം നിലനിര്‍ത്തി

മസ്കത്ത്: ടെലി ബോയ്സ് സംഘടിപ്പിച്ച ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തലശ്ശേരില്‍നിന്നെത്തിയ സെന്റ് ഫോര്‍ട്ട് രണ്ടാമതും കിരീടം ചൂടി.

ഫൈനലില്‍ പിലാക്കൂല്‍ സ്മാഷേഴ്‌സിനെ 32 റണ്‍സിന്‌ തോല്‍പിച്ചാണ് സെന്റ് ഫോര്‍ട്ട് കിരീടമുയര്‍ത്തിയത്. കളിയിലെ കേമനായി സെന്റ് ഫോര്‍ട്ടിലെ നിംഷിയെയും മികച്ച ബൗളര്‍ ആയി സ്മാഷേഴ്‌സിലെ ഫിജാസിനെയും ബാറ്ററായി സെന്റ് ഫോര്‍ട്ടിലെ മുഹമ്മദിനെയും തിരഞ്ഞെടുത്തു.

ഫൈനലില്‍ ഒമാൻ ക്രിക്കറ്റ് താരം അയാൻ ഖാൻ മുഖ്യാതിഥിയായി. ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരായ നദ ഹാപ്പിനസ്സിലെ സലാം, ഡോ. ജെ.ബി.സി അനൂപ്, റഹീസ് ദഹബി, അഷ്‌റഫ് മജാൻ ലാംപ്, സീ പേള്‍സ് അനില്‍ കുമാര്‍, തലശ്ശേരി ലൗറൻസ് ഗാര്‍ഡൻ ഉടമ ജസ്‌ലീം എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വാദികബീര്‍ സ്പോര്‍ട്സ് ക്ലബ്ബിലായിരുന്നു മത്സരങ്ങള്‍ നടന്നത്. ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ഒരുക്കിയ തലശ്ശേി ഫുഡ്ഫെസ്റ്റിവല്‍ കാണികള്‍ക്ക്‌ വേറിട്ട അനുഭവമായി.

Next Post

കുവൈത്ത്: പിന്തുണയുടെ ഒരു നൂറ്റാണ്ട്, കുവൈത്ത് എന്നും ഫലസ്തീനൊപ്പം

Sun Dec 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഫലസ്തീനുമായി കുവൈത്തിനുള്ളത് ദീര്‍ഘ ദശകങ്ങളുടെ ബന്ധം. ഫലസ്തീൻ രാജ്യത്തെയും ജനങ്ങളെയും എന്നും ചേര്‍ത്തുപിടിച്ച രാജ്യമാണ് കുവൈത്ത്. നിരന്തരം സഹായങ്ങളും പിന്തുണയും നല്‍കിയും ലോകവേദികളില്‍ ഫലസ്തീനുവേണ്ടി ശബ്ദമുയര്‍ത്തിയും കുവൈത്ത് എന്നും നിലകൊണ്ടു. ഒരു നൂറ്റാണ്ടായി കുവൈത്ത് ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫലസ്തീൻ. കുവൈത്തിന്റെ നിലപാടുകള്‍ പലപ്പോഴും മറ്റു രാജ്യങ്ങളുടെയും പങ്കാളികളുടെയും ശ്രദ്ധ ആകര്‍ഷിച്ചിക്കുകയും ചെയ്തു. 1936ല്‍ […]

You May Like

Breaking News

error: Content is protected !!