കുവൈത്ത്: കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍

കുവൈത്ത്സിറ്റി: കള്ളനോട്ടുമായി രണ്ടുപേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ സംഘം പിടികൂടി. കള്ളനോട്ട് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്‌ട്രിക് മെഷീൻ, നോട്ടിന്റെ വലിപ്പവും നിറവുമുള്ള പേപ്പറുകള്‍, കള്ളനോട്ടുകള്‍, കൃത്രിമ വസ്തുക്കള്‍ എന്നിവ ഇവരില്‍നിന്ന് പിടികൂടി.

പിടിയിലായവര്‍ ആഫ്രിക്കൻ പൗരന്മാരാണ്.

പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി സുരക്ഷാ വിഭാഗം നടത്തിയ തീവ്ര അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Next Post

യു.കെ: ആയിരക്കണക്കിന് വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാന്‍ ഹോം ഓഫിസ് അനുമതി നല്‍കി, ഞെട്ടി സര്‍ക്കാര്‍

Tue Jan 2 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: അതിര്‍ത്തി നിയന്ത്രണത്തില്‍ ഹോം ഓഫിസിന് കടുത്ത വീഴ്ച സംഭവിച്ചതായി ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഈ വീഴ്ചയില്‍ ആയിരക്കണക്കിന് വിദേശ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ ആജീവനാന്തം ജീവിക്കാനുള്ള അനുമതിയാണ് അബദ്ധത്തില്‍ നല്‍കിയതെന്ന് മെയില്‍ റിപ്പോര്‍ട്ട് പറയുന്നു. ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചയില്‍ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ ഇന്‍ഡെഫനിറ്റായി ജീവിക്കാന്‍ അവകാശം നല്‍കുന്ന പാസ്പോര്‍ട്ട് […]

You May Like

Breaking News

error: Content is protected !!