മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണം – സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം
ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് കേരളവും കോടതിയില്‍ ആവശ്യപ്പെട്ടു.മറ്റന്നാള്‍ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ വാദിച്ചു. ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്.എന്നാല്‍ ജലനിരപ്പ് സംബന്ധിച്ച്‌ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

മേല്‍നോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. പ്രശ്നങ്ങള്‍ കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.

രണ്ട് പൊതുതാല്‍പ്പര്യഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നും സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെന്ന് എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസിമോള്‍ ജോസ് എന്നിവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റന്നാളത്തേക്ക് മാറ്റി.

Next Post

ഇന്ത്യ-പാക് മത്സരത്തിന് ശേഷം കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

Mon Oct 25 , 2021
Share on Facebook Tweet it Pin it Email ചണ്ഡിഗഢ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് ശേഷം കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടന്നതായി പരാതി.പഞ്ചാബിലെ സംഗ്രൂരില്‍ ഭായ് ഗുര്‍ദാസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറികളും തച്ചുതകര്‍ത്തു. പോലീസ് സംഘം കോളേജില്‍ എത്തിയതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതിന്റെയും അവരുടെ ഹോസ്റ്റല്‍ മുറികളും സാധനങ്ങളും തകര്‍ത്തതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ ഇവിടെ […]

You May Like

Breaking News

error: Content is protected !!