കുവൈത്ത്: നാടിനെ വര്‍ഗീയമായി വിഭജിക്കാനുള്ള നീക്കങ്ങളെ ചെറുക്കും – മുഹമ്മദ് നദീർ മൗലവി

കുവൈത്ത് സിറ്റി: വർഗീയത വിതച്ചു വോട്ട് തട്ടാനുള്ള തല്‍പര കക്ഷികളുടെ കുത്സിത നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു.

സംസ്ഥാനത്തു ഏറെ വിവാദമായ പൂഞ്ഞാർ വിഷയവും ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച പൊലീസ് റിപ്പോർട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളെയും കുറിച്ച്‌ കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈരാറ്റുപേട്ടയുടെ പ്രവാസി ഘടകങ്ങള്‍ നാടിന്റെ വികാരത്തിനൊപ്പം നിലകൊള്ളുന്നത് ശ്രദ്ധേയമാണെന്നും കൂട്ടായ്മയുടെ സേവനപ്രവർത്തനങ്ങള്‍ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. അബുഹലീഫ വെല്‍ഫെയർ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷൻ പ്രസിഡന്റ് സി.എ. ഷാഹിദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിബിലി സ്വാഗതം പറഞ്ഞു. അയ്മൻ ജവാദ്, റബീഹ് അമീൻ എന്നിവർ ചേർന്ന് ഖിറാഅത് നടത്തി. സാറ ഷമീർ ഗാനം ആലപിച്ചു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടിവ് അംഗങ്ങളെ യോഗത്തില്‍ തെരഞ്ഞെടുത്തു. ഷമീർ മണക്കാട്ട് നന്ദി പറഞ്ഞു. തസ്‌ലിം, ജവാദ്, ഷാജി എന്നിവർ നേതൃത്വം നല്‍കി.

Next Post

യു.കെ: മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യയുടെ അമ്മയെ കോതമംഗലത്തെ വീടിനുള്ളില്‍ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി

Wed Mar 27 , 2024
Share on Facebook Tweet it Pin it Email മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ മാതാവിനെ നാട്ടില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ(72)യാണ് വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. അയല്‍വാസികളായ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സാറാമ്മയുടെ മക്കള്‍: സിജി, സിജോ, […]

You May Like

Breaking News

error: Content is protected !!