മസ്കത്ത്: കാസര്‍കോട് സ്വദേശി ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ നിര്യാതനായി. പെരുമ്ബട അബ്ദുല്‍ ഖാദറിന്റെ മകന് അബ്ദുല്‍ റസാഖ് (38) ആണ് മരിച്ചത്.
സീബില്‍ ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റുഖിയ. മക്കള്‍: റിയ, റിഫ. സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ (ദുബൈ), ഷാഫി, നാസര്‍, ഹമീദ്, അസീസ്, ലത്തീഫ്.
നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.