ഒമാന്‍: ഒമാന്‍ പ്രതിനിധി സംഘം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു

മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള ഒമാനി പ്രതിനിധി സംഘം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു. സാമ്ബത്തിക മേഖലയിലെ സിംഗപ്പൂരിന്റെ അനുഭവം മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കും ഫ്രീ സോണുകള്‍ക്കുമുള്ള പബ്ലിക് അതോറിറ്റി, ഊര്‍ജ, ധാതു മന്ത്രാലയം, അസ്യാദ് ഗ്രൂപ്, നാഷനല്‍ പ്രോഗ്രാം ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് എന്നിവയുടെ പ്രതിനിധികളായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍നിന്നുള്ള ഒമാനി ഇറക്കുമതി ചെയ്തത് 186.7 ദശലക്ഷം റിയാലിന്‍റെ വസ്തുക്കളാണ്. അതേസമയം, സിംഗപ്പൂരിലേക്കുള്ള ഒമാനി കയറ്റുമതിയുടെ മൂല്യം അതേ കാലയളവില്‍ 794.5 ദശലക്ഷം റിയാലായിരുന്നുവെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. സിംഗപ്പൂരിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും ഒമാന്‍ നല്‍കുന്ന ആകര്‍ഷകമായ നിക്ഷേപ അവസരങ്ങളെയും സാധ്യതകളെയും പരിചയപ്പെടുത്തുകയും ചെയ്തു. ഏഷ്യന്‍ വിപണികളിലെ എണ്ണ, വാതകം, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വ്യാപാരത്തിലും വിപണനത്തിലും ഒ.ക്യുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിയാന്‍ പ്രതിനിധി സംഘം ഒ.ക്യുവിന്റെ വാണിജ്യ ഓഫിസും സന്ദര്‍ശിച്ചു.

Next Post

കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും

Wed May 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 6 ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തെരെഞ്ഞെടുപ്പ് വഴി രൂപീകൃതമായ പാര്‍ലമെന്റിനെ കുവൈറ്റ് ഭരണ ഘടന കോടതി അസാധുവാക്കുകയും, 2020 ലെ പാര്‍ലമെന്റ് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ട 2020 ലെ പാര്‍ലമെന്റ് പിരിച്ചു വിട്ട് കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഭരണ അസ്ഥിരത തുടരുന്ന രാജ്യത്ത് കെട്ടുറപ്പുള്ള […]

You May Like

Breaking News

error: Content is protected !!