കുവൈത്ത്: കുവൈത്ത് പ്രവാസികളെ തിരിച്ചയക്കുമ്ബോള്‍…

1990 ഓഗസ്റ്റ് രണ്ട് മുതല്‍ 1991 ഫെബ്രുവരി 28 വരെ നീണ്ടു നിന്ന ഗള്‍ഫ് യുദ്ധം കുവൈത്തിന് മേല്‍ വലിയ ആഘാതം സൃഷ്ട്ടിച്ച ഒന്നായിരുന്നു. അന്ന് കുവൈത്തില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് അന്ന് കുവൈത്ത് വിട്ട് നാടുകളിലേക്ക് തിരിച്ച്‌ പോരേണ്ടി വന്നത്. എന്നാല്‍ 32 വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരത്തിലുള്ള ഒരു കൂട്ട തിരിച്ചുപോക്കിന്റെ വക്കിലാണ് കുവൈത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച്‌ മടങ്ങിയത് 1,78,919 പ്രവാസികളാണെന്നാണ് കണക്ക്.

സ്വദേശി വത്കരണത്തിന്റെ ഭാഗമായി മിക്കയിടത്തും കുവൈത്ത് പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമ്ബോള്‍ അവിടെ നിന്നെല്ലാം പ്രവാസികള്‍ പുറത്താക്കപ്പെടുകയാണ്. സ്വദേശി വത്കരണത്തിന് ഒപ്പം തന്നെ നടക്കുന്ന ഒന്നാണ് എല്ലാ തൊഴില്‍ മേഖലയിലും കൂടുതല്‍ യോഗ്യതകളും പുതുതായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും. ഇത് പ്രവാസികളെ കുഴക്കുന്ന ഒന്നാണ്. വര്ഷങ്ങളായി പല മേഖലയിലും ജോലി ചെയ്യുന്ന കൂടുതല്‍ പരിചയസമ്ബത്തും കുറഞ്ഞ യോഗ്യതകളുമുള്ള പ്രവാസികള്‍ എല്ലാം തന്നെ ഇതോടെ പുറത്താകും. ഇതിന്റെ നടപടികള്‍ ആരംഭിച്ച്‌ കഴിഞ്ഞു.

യോഗ്യത പരിശോധിക്കുന്നതിന് ഭാഗമായി അക്കൗണ്ടിംഗ് മേഖലയില്‍ നിലവില്‍ പരിശോധനയുടെ നടപടികള്‍ ആരംഭിച്ച്‌ കഴിഞ്ഞു. കുവൈത്ത് പബ്ലിക് മാന്‍പവര്‍ അതോറിറ്റിയുടെ കീഴിലാണ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകവുമായിരിക്കും.

കുവൈത്തില്‍‍ അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്ന 16,000ല്‍ അധികം പ്രവാസികള്‍ പുതിയ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കൗണ്ടിങ് മേഖലയിലെ വിവിധ തസ്‍തികകളില്‍ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ചും മാന്‍പവര്‍ അതോറിറ്റി വിശദമായ പഠനം നടത്തും. നിലവില്‍ കുവൈത്തില്‍ എഞ്ചിനീയറിങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ യോഗ്യത പരിശോധിച്ച്‌ അംഗീകാരം നല്‍കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ട്.

ഇതോടൊപ്പം തന്നെ പ്രവാസികള്‍ക്ക് തിരിച്ചടി നേരിടാന്‍ പോകുന്ന മറ്റൊരു മേഖലയാണ് അധ്യാപക മേഖല. ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടുമെന്നാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്. വിദ്യാഭ്യാസ മേഖലകള്‍ സ്‌കൂളുകള്‍ക്ക് എത്ര അധ്യാപകരെ ആവശ്യമുണ്ടെന്നുള്ളത് മെയ് അവസാനത്തിന് മുമ്ബ് അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബിരുദ യോഗ്യത നേടുന്ന പുതിയ കുവൈത്തി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗിലും രണ്ടാം സ്കൂള്‍ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അധ്യാപകരുടെ എണ്ണം നിശ്ചയിക്കും. 143 അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു, അവരുടെ സേവനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു.

സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ പ്രവാസികളുടെ മടങ്ങി പോക്കിന് കാരണമായെന്നാണ് വിലയിരുത്തല്‍. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് ഇഖാമ പുതുക്കാന്‍ 800 ദിനാര്‍ (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഫീസ് ഏര്‍പ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികള്‍ വലിയ തോതില്‍ കുവൈത്തില്‍ നിന്ന് മടങ്ങുന്നതിന് കാരണമായിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനും പ്രവാസികള്‍ വാഹനം വാങ്ങുന്നതിന് ഉള്‍പ്പടെയും കൂടുതല്‍ കര്‍ശനവും പ്രവാസികള്‍ക്ക് തങ്ങാത്തതുമായ നടപടികള്‍ കുവൈത്ത് സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങി വരവിന് കാരണമാകും.

Next Post

യു.കെ: മക്കള്‍ ക്യാന്‍സര്‍ ബാധിതരെന്നു തെറ്റിദ്ധരിപ്പിച്ച് ഒരു കുടുംബത്തെ ചികിത്സയിലേക്ക് വലിച്ചിഴച്ചു ഇന്ത്യന്‍ ഡോക്ടറുടെ ജോലി തെറിച്ചു

Fri Mar 17 , 2023
Share on Facebook Tweet it Pin it Email കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നു കുടുംബങ്ങളെ കെണിയിലാക്കിയ ഇന്ത്യന്‍ ഡോക്ടറുടെ പദവി നഷ്ടമായതു ശരിവച്ച് കോടതി. കുട്ടികള്‍ക്ക് കാന്‍സറാണോയെന്ന് സംശയമുണ്ടെന്ന പേരില്‍ മാതാപിതാക്കളെ ആശങ്കയിലാക്കി തന്റെ സ്വകാര്യ ലാബില്‍ സ്‌കാനുകളും മറ്റു പരിശോധനകളും നടത്തി പണം തട്ടിയ ഡോക്ടര്‍ക്കെതിരായ നടപടിയാണ് കോടതി ശരിവെച്ചത്. എന്‍എച്ച്എസിലെക്ക് അയയ്ക്കാതെ സ്വകാര്യ ലാബിലേക്കാണ് ഇയാള്‍ ഇരയാക്കപ്പെട്ടവരെ അയച്ചിരുന്നത്. ചെലവേറിയ പരിശോധനകള്‍ നടത്തി […]

You May Like

Breaking News

error: Content is protected !!